Friday, December 14, 2018 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 08.26 PM

ഏഴാംക്ലാസ് യോഗ്യതയുമായി രാഷ്ട്രീയത്തിലിറങ്ങി; 59-കാരന്‍ എം.എൽ.എ. ഇപ്പോൾ ബിരുദവിദ്യാർഥി

uploads/news/2018/07/236180/ful-singh.jpg

ജയ്പൂര്‍ : ഏഴാംക്ലാസ് യോഗ്യതയുമായി രാഷ്ട്രീയത്തിലിറങ്ങിയ രാജസ്ഥാനിലെ ഉദയ്പുര്‍ എം.എല്‍.എ. ഫൂല്‍ സിങ് മീന ഇപ്പോള്‍ ബിരുദ വിദ്യാര്‍ഥിയാണ്. കാരണം രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമുറപ്പാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതിയാണ് 59-കാരനായ ഈ ജനനേതാവിന് പ്രയോജനപ്പെട്ടത്. അച്ഛന്റെ മരണത്തോടെ പഠനം ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങേണ്ടിവന്നതിനാലാണ് പഠനം പാതിവഴിയില്‍ ഇദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നത്.

'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പെണ്‍കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കാന്‍ ഒട്ടേറെ പദ്ധതികളാണ് ഈ ബി.ജെ.പി. എം.എല്‍.എ. നടത്തിവരുന്നത്. മറ്റുള്ളവരെ പഠിക്കാന്‍ പ്രചോദിപ്പിക്കുമ്പോള്‍ സ്വന്തംവിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ലല്ലോ എന്ന ദുഃഖം വേദനിപ്പിച്ചുതുടങ്ങിയെന്ന് സിങ് പറയുന്നു.

തുടര്‍ന്നുപഠിക്കാനുള്ള അച്ഛന്റെ ആഗ്രഹം തിരിച്ചറിഞ്ഞ നാലുപെണ്‍മക്കളാണ് ഫൂല്‍ സിങ്ങിനെ പഠിക്കാന്‍ സഹായിച്ചത്. 2013-ല്‍ ഓപ്പണ്‍ സ്‌കൂളിലൂടെ പത്താംക്ലാസിലെത്തിയെങ്കിലും ഔദ്യോഗിക തിരക്കുമൂലം പരീക്ഷയെഴുതാനായത് മൂന്നുവര്‍ഷത്തിനുശേഷമാണ്. 2017-ല്‍ പ്ലസ്ടു പാസായി. ഏതാനുംമാസങ്ങള്‍ക്കുമുമ്പ് എഴുതിയ ബി.എ. ഒന്നാംവര്‍ഷ പരീക്ഷയുടെ ഫലംകാത്തിരിക്കുകയാണ് ഫൂല്‍ സിങ് മീന.

Ads by Google
Ads by Google
Loading...
TRENDING NOW