Thursday, December 13, 2018 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 07.48 PM

വളരെപ്പെട്ടെന്നുതന്നെ തലയ്ക്കുപിടിക്കുമെന്ന് നിര്‍മാതാക്കള്‍; സാക്ഷാല്‍ കഞ്ചാവുചെടി വാറ്റി പുതിയ ബിയര്‍

cannabis beer

ബിയറിന്റെ രുചി നോക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. നിരുപദ്രവകാരിയായ മദ്യമായാണ് ബിയറിലെ എല്ലാവരും കാണുന്നത്. എന്നാല്‍, ബിയറും മയക്കുമരുന്നുപോലെ മാരകമാകുന്ന കാലം അകലെയല്ലെന്ന് കാനഡയില്‍നിന്നുള്ള ഈ വാര്‍ത്ത പറയുന്നത്. കാനഡയിലെ പുതിയ ബിയര്‍ കമ്പനി ബിയര്‍ നിര്‍മ്മിക്കുന്നത് സാക്ഷാല്‍ കഞ്ചാവ് ചെടി വാറ്റിയാണ്. മദ്യത്തിന് പകരം നില്‍ക്കുന്ന ബിയര്‍ എന്ന പ്രഖ്യാപനത്തോടെയാണ് ലഹരിയുടെ ഈ പുത്തന്‍ അനുഭവം കമ്പനി സമ്മാനിക്കുന്നത്.

പ്രൊവിന്‍സ് ബ്രാന്‍ഡ്സ് എന്ന ടൊറന്റോ കമ്പനിയാണ് കഞ്ചാവിന്റെ തണ്ടും വേരും ഇലകളും വാറ്റി പുതിയ തരം ബിയര്‍ ഉണ്ടാക്കുന്നത്. സാധാരണ ബിയറിനെക്കാള്‍ വീര്യമുള്ളതും എന്നാല്‍, കൂടുതല്‍ ഗുണകരമായതുമായ ബിയറാണ് തന്റെ കമ്പനിയുണ്ടാക്കുന്നതെന്ന് പ്രൊവിന്‍സ് ബ്രാന്‍ഡ്സിന്റെ ദൂമ വെന്‍ഡ്സ്ഷൂ പറഞ്ഞു. വളരെപ്പെട്ടെന്നുതന്നെ തലയ്ക്കുപിടിക്കുന്നതിനാല്‍ ഈ ബിയര്‍ ജനപ്രിയമാകുമെന്നും അദ്ദേഹം പറയുന്നു. കഞ്ചാവിനെ രൂപമാറ്റത്തോടെ ഉപയോഗിക്കുന്നത് നിയമവിധേയമായി ജൂണില്‍ കാനഡ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് കഞ്ചാവിനെ പലരീതിയില്‍ ഉപയോഗിക്കാനുള്ള സംരംഭങ്ങള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് പ്രൊവിന്‍സ് ബ്രാന്‍ഡ്സ് കഞ്ചാവ് ബിയര്‍ രംഗത്തിറക്കുന്നതും.

90 വര്‍ഷമായി കഞ്ചാവിന് രാജ്യത്തുണ്ടായിരുന്ന വിലക്കാണ് പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ ഇല്ലാതാക്കിയത്. ലോകത്ത് കഞ്ചാവിന്റെ ഉപയോഗം നിയമം മൂലം അംഗീകരിച്ചിട്ടുള്ള രണ്ട് രാജ്യങ്ങളിലൊന്നാണ് കാനഡ. ഉറുഗ്വായാണ് മറ്റൊരു രാജ്യം. ബാര്‍ലിയും കഞ്ചാവ് ഓയിലും ചേര്‍ത്ത് വാറ്റിയ ബിയറുകള്‍ ഇപ്പോള്‍ത്തന്നെ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, കഞ്ചാവ് ചെടി അപ്പാടെ വാറ്റിയെടുക്കുന്നതരം ബിയര്‍ ആദ്യമായാണ് വിപണിയിലെത്തുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW