Friday, February 22, 2019 Last Updated 42 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 06.26 PM

വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ ക്ഷണിച്ചു; മോഹന്‍ലാല്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കും

Mohanlal,  Chief guest, State Film Award Function

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ഔദ്യോഗികമായി ക്ഷണിച്ച് സര്‍ക്കാര്‍. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനുമായി ലാല്‍ സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ക്ഷണം സ്വീകരിച്ച് എത്താമെന്ന് ഉറപ്പുനല്‍കിയത്. അമ്മയോടുള്ള സര്‍ക്കാര്‍ സമീപനങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയാണ് ലാല്‍ ഉറപ്പുനല്‍കിയത്.

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതും ,അനുകൂലിച്ചുണ്ടായ പ്രസ്താവനയ്ക്കും പിന്നാലെയാണു എഎംഎംഎ യുടെ പ്രസിഡന്റായ മോഹന്‍ലാലിനെതിരെ ശബ്ദമുയര്‍ന്നത്. തുടര്‍ന്ന് മോഹന്‍ലാല്‍ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കുന്നത് സംബ്‌നധിച്ച് നിരവധി വിവാദങ്ങള്‍ അരങ്ങേറിയിരുന്നു. വിവാദങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ ഔദ്യോഗികമായി മോഹന്‍ലാലിനെ ക്ഷണിച്ചത് എന്നതും ശ്രദ്ധേയമായി.

മോഹന്‍ലാലിനെതിരായ വിവാദത്തില്‍ താര സംഘടനയായ അമ്മയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഹര്‍ജിയെങ്കിലും അദ്ദേഹത്തെ ലക്ഷ്യമിട്ടായിരുന്നു സംഘടിത പ്രചരണം. തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജിന്റെ ഉള്‍പ്പെടെ ഒപ്പിട്ടായിരുന്നു ഭീമഹര്‍ജി. എന്നാല്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ് പിന്നീട് വ്യക്തമാക്കിയിരുന്നു. സംസ്ഥാനം നല്‍കുന്ന ആദരവിന്റെ ചടങ്ങില്‍ മുഖ്യമന്ത്രിയേയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിക്കുന്ന നടപടി തിരുത്തണമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നതെന്ന് സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു വ്യക്തമാക്കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW