Friday, March 15, 2019 Last Updated 24 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 04.10 PM

അമിതമായി വിയർക്കുന്നത് തടയാൻ കഴിയുമോ?

Excessive Sweating - Hyperhidrosis

എന്താണ് ഹൈപ്പർഹൈഡ്രോസിസ് (What is hyperhidrosis)?


പ്രവചിക്കാൻ കഴിയാത്ത രീതിയിൽ അമിതമായി വിയർക്കുന്ന ശാരീരികാവസ്ഥയാണ് ഹൈപ്പർഹൈഡ്രോസിസ്. ഈ അവസ്ഥയിലുള്ളവർ തണുപ്പുകാലങ്ങളിലും വിശ്രമാവസ്ഥയിലും പോലും വിയർക്കുന്നതായി കാണാൻ സാധിക്കും.

എന്താണ് സ്വാഭാവിക രീതിയിലുള്ള വിയർക്കൽ എന്ന് തിരിച്ചറിയുന്നതിന് പ്രത്യേക വഴികളൊന്നുമില്ല. എന്നാൽ, ഇനി പറയുന്ന രീതിയിൽ, നിങ്ങൾ മറ്റുള്ളവരെക്കാൾ വളരെ കൂടുതൽ വിയർക്കുന്നുണ്ട് എങ്കിൽ;

1. വിയർപ്പുണ്ടാകും എന്ന ഭയത്താൽ മറ്റുള്ളവർക്ക് ഹസ്തദാനം നൽകുന്നതിനു മടിക്കുകയാണെങ്കിൽ
2. വിയർപ്പ് അധികരിക്കുമെന്നതിനാൽ കായിക പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ട അവസ്ഥയിലാണെങ്കിൽ
3. വിയർപ്പു മൂലം കുളിക്കുന്നതിനും വസ്ത്രങ്ങൾ മാറ്റുന്നതിനും കൂടുതൽ സമയം ചെലവഴിക്കുകയാണെങ്കിൽ

നിങ്ങൾ ഹൈപ്പർഹൈഡ്രോസിസ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നയാളാവാനാണ് സാധ്യത.

കാരണങ്ങൾ (Causes)


ഭൂരിഭാഗം കേസുകളിലും ഹൈപ്പർഹൈഡ്രോസിസിന്റെ കാരണം വ്യക്തമായിരിക്കില്ല. മിക്കപ്പോഴും ഇത് വിയർക്കലുമായി ബന്ധപ്പെട്ട നാഡീവ്യൂഹത്തിന്റെ തകരാർ മൂലമാണെന്നാണ് കണക്കാക്കുന്നത്. ഇത് പ്രാഥമിക (പ്രൈമറി) ഹൈപ്പർഹൈഡ്രോസിസ് എന്ന് അറിയപ്പെടുന്നു.

അമിതമായി വിയർക്കുന്നതിനു കാരണം എന്തെങ്കിലും രോഗാവസ്ഥയാണെങ്കിൽ, അതിനെ ദ്വിതീയ (സെക്കൻഡറി) ഹൈപ്പർഹൈഡ്രോസിസ് എന്നു വിളിക്കുന്നു. ഇത് ഇനി പറയുന്ന കാരണങ്ങൾ മൂലമാകാം;

1. ഉത്കണ്ഠ
2. ഗർഭം അല്ലെങ്കിൽ ആർത്തവവിരാമം
3. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക
4. അണുബാധകൾ
5. ചില മരുന്നുകൾ
6. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം അമിതമായാൽ (ഹൈപ്പർതൈറോയിഡിസം)

ലക്ഷണങ്ങൾ (Symptoms)


കക്ഷം, കൈവെള്ളകൾ, കാൽപ്പാദങ്ങൾ ഇടുപ്പ് എന്നീഭാഗങ്ങൾ മിക്കയവസരങ്ങളിലും വിയർപ്പിൽ കുതിർന്നിരിക്കുക.

രോഗനിർണയം (Diagnosis)


നിങ്ങൾക്ക് അമിതമായുള്ള വിയർപ്പിന്റെ പ്രശ്നമുണ്ടോയെന്ന് ഒരു ഡോക്ടർക്ക് ഉറപ്പിക്കാൻ സാധിക്കും. ഇതിനായുള്ള പരിശോധനകളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

1. പേപ്പർ ടെസ്റ്റ് (Paper test): -
വിയർക്കുന്ന ഭാഗത്ത് ഒരു പ്രത്യേക പേപ്പർ വച്ച് വിയർപ്പ് വലിച്ചെടുക്കുകയും അതിന്റെ ഭാരം എത്രയെന്ന് നോക്കുകയും ചെയ്യുന്നു. പേപ്പറിന്റെ ഭാരം നിശ്ചിതയളവിൽക്കൂടുതൽ വർദ്ധിക്കുന്നുവെങ്കിൽ, വിയർപ്പിന്റെ അളവ് വർദ്ധിക്കുന്നുവെന്ന് കണക്കാക്കാം.

2. സ്റ്റാർച്ച് – അയഡിൻ ടെസ്റ്റ് (Starch-iodine test) : -
വിയർക്കുന്ന ഭാഗത്ത് അയഡിന്റെ ഒരു ലായനി പുരട്ടുന്നു. ഇതിനു മുകളിൽ സ്റ്റാർച്ച് (അന്നജം) വിതറുന്നു. സ്റ്റാർച്ചും അയഡിനും തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമായി ഇരുണ്ട നീലനിറത്തിലുള്ള പൊട്ട് ദൃശ്യമായാൽ, അമിതമായുള്ള വിയർപ്പുണ്ടെന്ന് സ്ഥിരീകരിക്കാനാവും.

3. രക്തപരിശോധനകൾ (Blood tests) : -
തൈറോയിഡ് പോലെയുള്ള രോഗാവസ്ഥകളുണ്ടെങ്കിൽ രക്തപരിശോധന നിർദേശിച്ചേക്കാം.

Excessive Sweating - Hyperhidrosis

ചികിത്സ (Treatment)


1. ശക്തിയേറിയ ദുർഗന്ധനാശിനികൾ (Strong antiperspirants) : -
ശക്തിയേറിയ ദുർഗന്ധനാശിനികൾ ഉപയോഗിക്കുന്നത് വിയർപ്പു നാളികളെ അടയ്ക്കുന്നതിനും അമിത വിയർപ്പിനെ നിയന്ത്രിക്കുന്നതിനും സഹായകമായിരിക്കും. അതേസമയം ഡിയോഡറന്റുകൾ ഉപയോഗിക്കുന്നത് വിയർപ്പിനെ നിയന്ത്രിക്കാൻ സഹായിക്കില്ല. ഇതുമൂലം വിയർപ്പു മൂലമുണ്ടാകുന്ന ശരീരദുർഗന്ധം കുറയ്ക്കാൻ മാത്രമേ കഴിയുകയുള്ളൂ.

2. മരുന്ന് (Medication): -
വിയർപ്പുഗ്രന്ഥികളുടെ ഉത്തേജനത്തെ പ്രതിരോധിക്കുന്നതിനായി ചില മരുന്നുകൾ ഉപയോഗിക്കാവുന്നതാണ്.

3. അയാന്റൊഫൊറീസിസ് (Iontophoresis): -
വൈദ്യുതി ഉപയോഗിച്ച് വിയർപ്പുഗ്രന്ഥികളുടെ പ്രവർത്തനം താൽക്ക്കാലികമായി നിർത്തുന്നു. കൈകളും കാലുകളും അമിതമായി വിയർക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത് സഹായിക്കും.

4. ബോട്ടുലിനം ടോക്സിൻ കുത്തിവയ്പ് (Botulinum toxin injections): -
ബോട്ടോക്സ് കുത്തിവയ്പിലൂടെ കക്ഷത്തിൽ അമിതമായുണ്ടാകുന്ന വിയർപ്പ് നിയന്ത്രിക്കാൻ സാധിക്കും. വിയർപ്പിനെ ഉത്തേജിപ്പിക്കുന്ന പ്രക്രിയയെ ഇത് താൽക്കാലികമായി തടസ്സപ്പെടുത്തും.

5. കക്ഷത്തിലെ ശസ്ത്രക്രിയ (Underarm surgery): -
ലേസർ, ക്യൂററ്റേജ്, ലിപോസക്ഷൻ അല്ലെങ്കിൽ എക്സിഷൻ (മുറിച്ചുനീക്കൽ) തുടങ്ങിയ നടപടിക്രമങ്ങളിലൂടെ വിയർപ്പുഗ്രന്ഥികൾ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുന്നു. ഇത് ലോക്കൽ അനസ്തേഷ്യ നൽകിയശേഷമായിരിക്കും നടത്തുക.

6. എൻഡോസ്കോപിക് തൊറാസിക് സിമ്പതക്ടമി (Endoscopic thoracic sympathectomy): -
മറ്റു ചികിത്സകൾ പരാജയപ്പെടുന്നയവസരത്തിലാണ് ഈ നടപടിക്രമത്തെ ആശ്രയിക്കുന്നത്. ഇതിൽ, ചെറിയ ഒരു മുറിവുണ്ടാക്കി ശരീരത്തിന് അമിതമായി വിയർക്കുന്നതിനുള്ള സന്ദേശം നൽകുന്ന ഞരമ്പ് മുറിക്കുന്നു. എന്നാൽ, ഇത് അമിതമായി കക്ഷം വിയർക്കുന്നവർക്ക് പ്രയോജനപ്രദമായിരിക്കില്ല.

പ്രതിരോധം (Prevention)


ഇനി പറയുന്ന ടിപ്പുകൾ ഗുണകരമായിരിക്കും;

1. മദ്യം, എരിവുള്ള ഭക്ഷണങ്ങൾ തുടങ്ങിയ പ്രേരകങ്ങൾ ഒഴിവാക്കുക
2. സ്വാഭാവിക നൂലുകൾ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ഉപയോഗിക്കുക
3. ഡിയോഡറന്റുകൾക്കു പകരം ആന്റിപെർസ്പിരന്റുകൾ ഉപയോഗിക്കുക.

ദിവസം രണ്ടു നേരം സോക്സുകൾ മാറ്റുക. സ്വാഭാവിക നൂലുകൾ കൊണ്ട് നിർമ്മിച്ച സോക്സുകൾ ഉപയോഗിക്കുക.

സങ്കീർണതകൾ (Complications)


അമിതമായ വിയർപ്പു മൂലം ലജ്ജയും സാമൂഹിക ഉത്കണ്ഠയും ഉണ്ടായേക്കാം. ചിലയവസരങ്ങളിൽ, ചർമ്മത്തിൽ ചൊറിച്ചിലുണ്ടാകുന്നതു മൂലം അണുബാധയുണ്ടായേക്കാം. എക്സീമയ്ക്കും ഇത് കാരണാമാവാം.

അടുത്ത നടപടികൾ (Next Steps)


ഇനി പറയുന്ന രീതിയിൽ, ദീർഘസമയം നിലനിൽക്കുന്നതും പ്രവചനാതീതവും അമിതവുമായ വിയർപ്പുണ്ടെങ്കിൽ, നിങ്ങൾ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം;

1 .നെഞ്ചുവേദനയോടുകൂടിയതോ അല്ലെങ്കിൽ നെഞ്ചുവേദനയ്ക്ക് ശേഷമോ
2. ഉറക്കത്തിൽ അമിതമായി വിയർക്കുകയാണെങ്കിൽ
3. പനി, കിതപ്പ്, നെഞ്ചിടിപ്പ്, നെഞ്ചുവേദന എന്നിവയ്ക്കൊപ്പം ഉണ്ടാവുകയാണെങ്കിൽ.

ഇത് ഹൈപ്പർതൈറോയിഡിസം പോലെയുള്ള അടിസ്ഥാനപരമായ പ്രശ്നങ്ങൾ മൂലമാകാം.

കടപ്പാട്: modasta.com

Ads by Google
Wednesday 25 Jul 2018 04.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW