Sunday, November 18, 2018 Last Updated 23 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 03.57 PM

വൈകുണ്ഠം ഭൂമിയിലും

'' പ്രഭാതത്തിലെ വിശ്വരൂപ ദര്‍ശനമാണ് ഇവിടുത്തെ വിശിഷ്ടപുണ്യദര്‍ശനം. നമ്മുടെ ഗുരുവായൂരിലെ നിര്‍മ്മാല്ല്യദര്‍ശനംപോലെതന്നെ. പുലര്‍വേളയിലെ വിശ്വരൂപ ദര്‍ശനംപോലെതന്നെ വളരെ പ്രധാനമാണ്. സന്ധ്യാപൂജകളും എല്ലാ പുജകള്‍ക്കും ആദ്യമെത്തുന്നവര്‍ക്ക് മാത്രമേ ദര്‍ശനഭാഗ്യം ലഭിക്കൂ.''
uploads/news/2018/07/236163/Joythi250718a.jpg

തമിഴ്‌നാട്ടിലെ ശ്രീരംഗത്തെ സ്വയംഭൂവായ വൈകുണ്ഠക്ഷേത്രം തിരുച്ചിറപ്പള്ളിക്ക് സമീപത്താണ്. വലുപ്പംകൊണ്ടും ലോകപ്രസിദ്ധമാണ് ഈ ക്ഷേത്രം. നൂറ്റി അറുപതോളം ഏക്കര്‍ഭൂമിയില്‍ പരന്നുകിടക്കുന്ന അത്യത്ഭുത മഹാക്ഷേത്രം.

ഏഴുഗോപുരങ്ങള്‍, ആറിലധികം പ്രദിക്ഷണ വഴിത്താരകള്‍. ഇരുപതിലേറെ കൊച്ചുകൊച്ചു ഗോപുരങ്ങള്‍ വേറെയും. അതാണ് ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം.

ഈ ക്ഷേത്രം കാവേരി നദിക്കരയ്ക്ക് സമീപമായതിനാല്‍- നയനമനോഹരം, ഭക്തിപ്രധാനം. ഇവിടെ തൊഴുതു നില്‍ക്കുമ്പോള്‍ മറ്റെല്ലാം സ്വയം മറന്നുപോകും.

തൃശ്ശിനാപ്പള്ളി നഗരത്തെ ചുറ്റിക്കറങ്ങി നമുക്ക് ക്ഷേത്രത്തിലേക്ക് വലതുകാല്‍ എടുത്തുവച്ച് പ്രാവേശിക്കാം. രാജഗോപുരം വഴിയെ- പാലാഴി നാഥനെ ദര്‍ശിക്കാം. ഏഴു പ്രകാരങ്ങള്‍ കടന്നുവേണം ശ്രീകോവിലിന് മുന്നിലെത്തി ദേവനെ കണ്‍കുളിരെ കണ്ടു ദര്‍ശന ഭാഗ്യം നേടുവാന്‍. വഴിത്താരകള്‍ക്കൊക്കെയും പ്രത്യേകം പേരുകള്‍ ഉണ്ട്. ചെന്തിമിഴ് ഭാഷയായ ദ്രാവിഡ ഭാഷയില്‍ അല്പമെങ്കിലും പ്രാവീണ്യമുള്ളവര്‍ക്കു മാത്രമേ അതൊക്കെ ഓര്‍ത്തു വയ്ക്കാനാകൂ.

ഉദാ: ചിത്തിരവീഥി, മാടമാളിക വീഥി, ബ്രാഹ്മണത്തെരുവ്, തിരുസന്നിധി എന്നിവയെല്ലാം അവയില്‍ ചിലതു മാത്രം. തിരുസന്നിധിയിലെത്തുമ്പോ ള്‍ ഭാഗ്യമുണ്ടായാല്‍ അത് നമുക്ക് സ്വര്‍ഗ്ഗലോകത്ത് എത്തിയ അനുഭൂതിയാണ് കൈവരുക.

ആദിശങ്കരാചാര്യന്‍ വന്ന് തൊഴുതുപോയ തിരുസന്നിധി കൂടിയാണ് ഇത്. പിന്നീട് എത്രയോ- ചോള- ചേര- വിജയനഗര രാജചക്രവര്‍ത്തിമാരും-റാണിമാരും!പ്രഭാതത്തിലെ വിശ്വരൂപ ദര്‍ശനമാണ് ഇവിടുത്തെ വിശിഷ്ടപുണ്യദര്‍ശനം. നമ്മുടെ ഗുരുവായൂരിലെ നിര്‍മ്മാല്ല്യദര്‍ശനംപോലെതന്നെ.

പുലര്‍വേളയിലെ വിശ്വരൂപ ദര്‍ശനംപോലെതന്നെ വളരെ പ്രധാനമാണ്. സന്ധ്യാപൂജകളും എല്ലാ പുജകള്‍ക്കും ആദ്യമെത്തുന്നവര്‍ക്ക് മാത്രമേ ദര്‍ശനഭാഗ്യം ലഭിക്കൂ. അത്രയും തിക്കും തിരക്കുമായിരിക്കും എന്നും. വിശ്വരൂപദര്‍ശനത്തിന് മനുഷ്യരോടൊപ്പം തന്നെ- ആന, കുതിര- പശു എന്നീ മൃഗങ്ങളും കാണും. അതൊരു ആചാരമാണ്. ഭഗവാനെ പള്ളിയുണര്‍ത്താന്‍ സര്‍വ്വ ജീവജാലങ്ങളും വേണമെന്നാണ് സങ്കല്പം.

അവിടെ ഒന്ന് കാലുവയ്ക്കുവാന്‍ ഭാഗ്യമുണ്ടായാല്‍ത്തന്നെ അത് ജന്മസുകൃതമാണ്. മദ്രാസിലേക്കും-കോയമ്പത്തൂരിലേക്കും പോകുന്ന തീവണ്ടികളില്‍ കയറിയാല്‍ ശ്രീരംഗത്തെത്താം. പിന്നെ രാവും പകലും ഓടുന്ന ബസ്സുകളുമുണ്ട്.

ടി.ജെ. നായര്‍, മഞ്ചേരി
മൊ: 9446630412

Ads by Google
Wednesday 25 Jul 2018 03.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW