Wednesday, October 17, 2018 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 03.03 PM

ഹോമിയോപ്പതിയും ത്വക്ക് രോഗവും

ത്വക്ക് രോഗങ്ങള്‍ക്ക് ഹോമിയോപ്പതി എങ്ങനെ സഹായകമാകുന്നുവെന്ന് നോക്കാം.
uploads/news/2018/07/236155/skinproblmhemotips210718.jpg

ത്വക്ക് രോഗങ്ങള്‍ക്ക് ഹോമിയോപ്പതിയില്‍ ചികിത്സയുണ്ട്. രോഗിയുടെ ശാരീരിക അവസ്ഥകള്‍ കണ്ടറിഞ്ഞ് ചികിത്സിച്ചാല്‍ രോഗം പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയുമെന്ന് ഹോമിയോപ്പതി പറയുന്നു.

രോഗത്തിന് കാരണം


രോഗത്തിന് കാരണമായ പരിസ്ഥിതികളേയും വ്യക്തികളുടെ സ്വഭാവ സവിശേഷിതകളേയും പരിഗണിക്കാതെ ചര്‍മ്മരോഗങ്ങള്‍ ഔഷധ ലേപനത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചാല്‍ ആ വ്യക്തിയില്‍ മറ്റ് പല രോഗങ്ങളും ഉടലെടുക്കുമെന്ന് ഹോമിയോപ്പതിയില്‍ പറയുന്നുണ്ട്. എത്ര അനുയോജ്യമായ ഹോമിയോ ഔഷധമാണെങ്കിലും അത് ലേപനത്തിന് ഉപയോഗിക്കുന്നത് ശരിയല്ലത്രേ.

ചികിത്സകള്‍


രോഗിയുടെ ശാരീരികവും മാനസികവും വ്യക്തിപരവുമായ എല്ലാ പ്രത്യേകതകളേയും പരിഗണിച്ചുകൊണ്ട് ഹോമിയോ ഔഷധം ശരിയായ മാത്രയിലും അളവിലും രോഗിക്ക് കഴിക്കാന്‍ നല്‍കിയാല്‍ രോഗാതുരമായ ശക്തിയെ രോഗിയില്‍ നിന്ന് മുക്തമാക്കി ആ വ്യക്തിയെ പരിപൂര്‍ണ്ണമായി സുഖപ്പെടുത്താം. ചര്‍മ്മത്തില്‍നിന്നും രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുന്നതോടെ രോഗി സുഖപ്പെട്ടുവെന്നും കരുതാം.

സാധാരണയായി കാണുന്ന സ്‌കാബിസ്, എക്സിമ, പയോഡര്‍മ, സോറിയാസിസ്, പുഴുക്കടി, ചുണങ്ങ് തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ വിദഗ്ധ ഹോമിയോ ചികിത്സകന്റെ നിരീക്ഷണത്തിലൂടെ പൂര്‍ണ്ണമായും ഭേദമാക്കിയെടുക്കാന്‍ സാധിക്കും.

ഓരോ മരുന്നിന്റെയും അളവ്, കഴിേക്കണ്ട സമയം എന്നിവയും വ്യക്തിഗതമായതിനാല്‍ ഒരു ഹോമിയോ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഔഷധം കഴിക്കേണ്ടതാണ്.

മരുന്ന് കഴിച്ച ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളില്‍ ചെറിയ വര്‍ധനവ് ഉണ്ടായേക്കാം. ഇത് രോഗം ഭേദമാകുന്നതിന്റെ തുടക്കമായി കണക്കാക്കാം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗലക്ഷണങ്ങള്‍ ക്രമേണ അപ്രത്യക്ഷമായിത്തുടങ്ങും.

Ads by Google
Ads by Google
Loading...
TRENDING NOW