Wednesday, October 17, 2018 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 01.14 PM

മരുഭൂമിയിലെ ബാര്‍ബിക്യൂ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫിലിപ്പീന്‍ യുവതിക്ക് ഉറ്റസൃഹൃത്തിന്റെ ക്രൂരപീഡനം

uploads/news/2018/07/236142/attack-on-wom.jpg

പാര്‍ട്ടിയില്‍ പങ്കെടുത്ത ഫിലിപ്പീന്‍ യുവതിക്ക് ക്രൂരപീഡനം. പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്നു പറഞ്ഞ് ഫിലിപ്പീന്‍ യുവതിയെ ദുബായിലെ മരുഭൂമിയില്‍ എത്തിക്കുകയും ഇവിടെ വച്ച് ഉറ്റസൃഹൃത്ത് പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഡിസംബര്‍ 10 -ാം തീയതിയാണ് 29 വയസുളള ഇറാന്‍ പൗരന്‍ 33 കാരിയായ യുവതിയെ പീഡിപ്പിച്ചത്. എന്നാല്‍, കേസ് കോടതിയില്‍ എത്തിയപ്പോള്‍ യുവാവ് കുറ്റം നിഷേധിച്ചു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഇയാള്‍ പറഞ്ഞു. ലഹ്ബാബ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫിലിപ്പീന്‍സ് സെയില്‍സ് വുമണ്‍ ആണ് പരാതിക്കാരി. ഡിസംബര്‍ 10-ാം തീയതി രാവിലെ 9.30 ന് യുവാവിന്റെ ഫോണില്‍ നിന്ന് വാട്‌സാപ് സന്ദേശം ലഭിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം മരുഭൂമിയില്‍ നടത്തുന്ന ഒരു ബാര്‍ബിക്യൂ പാര്‍ട്ടിയിലേക്കാണ് ഇയാള്‍ യുവതിയെ ക്ഷണിച്ചത്. താല്‍പര്യമില്ലെന്നു പറഞ്ഞ് യുവതി ഇതില്‍ നിന്നും ഒഴിവാവുകയും ചെയ്തു. യുവാവിനെ ഒരു വര്‍ഷമായി അറിയാമെങ്കിലും യുവതി ക്ഷണം നിരസിച്ചു. ഒരിക്കല്‍ പോലും ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുവതി പറയുന്നു. രാത്രി 11 മണിക്ക് അല്‍ മുറാഖ്ബാത്തിലെ മെട്രോ സ്റ്റേഷനില്‍ വച്ച് ഇറാന്‍ പൗരനെ കണ്ടു. തന്നെയും കൂട്ടി ഇയാള്‍ മരുഭൂമിയിലേക്ക് പോവുകയായിരുന്നു. അവിടെ പ്രതിയുടെ മൂന്നു ആണ്‍സുഹൃത്തുക്കളും ഒരു വനിതാ സുഹൃത്തും ഉണ്ടായിരുന്നു. ഞങ്ങള്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തു' യുവതി വ്യക്തമാക്കി.

പുലര്‍ച്ചെ മൂന്നു മണിയായപ്പോള്‍ മറ്റുള്ളവര്‍ ഇവിടെ നിന്നും പോയി. തിരികെ പോകാമെന്ന് ചോദിച്ചപ്പോള്‍ ഇന്ന് ഇവിടെ തന്നെ തുടരാമെന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് കാറില്‍ വച്ച് ഇയാള്‍ തന്നെ കീഴ്‌പ്പെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. ഒടുവില്‍ തന്നെ താമസസ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. പ്രതി തന്നെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു. വൈദ്യ പരിശോധനയില്‍ സ്ത്രീ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വ്യക്തമായി. അതേസമയം യുവതിയുടെ ശരീരത്തില്‍ നിരവധി സ്ഥലത്ത് മുറിവേറ്റ പാടുകളും ഉണ്ട്. യുവതി തനിക്കൊപ്പം മരുഭൂമിയിലേക്ക് വരികയും മദ്യപിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ഉണ്ടായതെന്ന് പ്രതി പറഞ്ഞു. പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസ് വീണ്ടും സെപ്റ്റംബര്‍ മൂന്നിന് പരിഗണിക്കും.

Ads by Google
Wednesday 25 Jul 2018 01.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW