Tuesday, November 13, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.40 PM

ഇന്ത്യന്‍ ക്യാമ്പസുകള്‍ നോട്ടമിട്ട് ആമസോണും ഫ്‌ളിപ്കാര്‍ട്ടും

Amazon, Flipkart

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ കച്ചവടസ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും തമ്മിലുള്ള മത്സരം കത്തി നില്‍ക്കുന്ന കാലമാണിത്. കമ്പനികളിലേക്ക് കൂടുതല്‍ വൈദഗ്ധ്യമുള്ളവരെ തെരഞ്ഞെടുക്കുന്നതിലും വലിയ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്.

അതിനിടയിലാണ് ഇന്ത്യന്‍ ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥികളെ കൂട്ടമായി റിക്രൂട്ട് ചെയ്യുന്നതിന് ഒരുങ്ങുന്നതായി സൂചനകള്‍ വരുന്നത്. പ്രധാനമായും രാജ്യത്തെ ഐഐടികളും ഐഐഎമ്മുകളും എന്‍ഐടികളുമാണ് തുടങ്ങിയവ കേന്ദ്രീകരിച്ചാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

എഞ്ചിനിയറിംഗ്, ബിസിനസ് മാനേജ്‌മെന്റ് മേഖലകളില്‍ നൈപുണ്യമുള്ള ജീവനക്കാരെ നിയമിക്കാനാണ് രണ്ടു ബ്രാണ്ടുകളുടെയും ശ്രമം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ജാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിംഗംസ്, മെഷിന്‍ ലേണിങ് അടക്കമുള്ള നൂതന സാങ്കേതിക വിദ്യയില്‍ പരിചയസമ്പന്നരായവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW