Tuesday, September 11, 2018 Last Updated 28 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 11.05 AM

ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തിനരികെ

stock market

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തിനരികെ എത്തിനില്‍ക്കുന്നു. സെന്‍സെക്‌സ് 32.57 പോയന്റ് വര്‍ദ്ധിച്ച് 36,856.44ലും. ദേശിയ സൂചികയായ നിഫ്റ്റി 5.85 പോയന്റ് നഷ്ടത്തില്‍ 11,128.60ത്തിലും എത്തി.

ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ജിഎസ്ടി കൗണ്‍സില്‍ ഉത്പന്നങ്ങളുടെ നികുതി കുറച്ചതും വിപണിക്ക് ഗുണമായി

നവീന്‍ ഫ്‌ളോറിന്‍ ഇന്റര്‍നാഷണല്‍, ശ്രീരേണുക ഷുഗര്‍സ്, റിലയന്‍സ് കമ്യണിക്കേഷന്‍സ്, ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ പവര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.

സിംഫണി, ഹെക്‌സ്വെയര്‍ ടെക്‌നോളജീസ്, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, പിസി ജ്വലര്‍ ലിമിറ്റഡ്, ചാക്‌സ്മാകോ റെയില്‍ ആന്‍ഡ് എന്‍ജിനിയറിങ്ങ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW