Thursday, February 21, 2019 Last Updated 14 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 10.53 AM

കര്‍ശന നിലപാടുമായി മോദി സര്‍ക്കാര്‍; വിജയ് മല്യ തിരികെ വരാന്‍ തയ്യാര്‍

Vijay Mallya

ന്യൂഡല്‍ഹി: 9000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വിവാദ മദ്യരാജാവ് വിജയ് മല്യ തിരികെ വരാന്‍ തയ്യാറാണെന്ന് സൂചന. രാജ്യത്ത് തിരികെ വന്ന് നിയമനടപടികള്‍ നേരിടുന്നതിന് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലും വിദേശത്തുമുള്ള മല്യയുടെ സ്വത്ത് കണ്ടു കെട്ടുന്നതിന് അടക്കമുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്. കഴിഞ്ഞ ദിവസം സാമ്പത്തീക കുറ്റകൃത്യം നടത്തി നാട് വിടുന്നവരുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്തുള്ള സ്വത്തുക്കള്‍ അടക്കം സര്‍ക്കാരിന് കണ്ടുകെട്ടാനാകും.

ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന മല്യ ഓഗസ്റ്റ് 27ന് മുന്‍പ് കോടതിയില്‍ ഹാജരാകണമെന്ന് മുംബൈയിലെ സാമ്പത്തീക കുറ്റകൃത്യങ്ങളുടെ കോടതി ഉത്തരവിട്ടിരുന്നു. 12,500 കോടി മുല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് കേന്ദ്ര അന്വേഷണസംഘം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW