Friday, June 21, 2019 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 10.47 AM

അടുത്ത് ലേഡി ഡോക്ടര്‍മാരുമില്ല, വനിതാപോലീസുമില്ല ; കൂട്ട ബലാത്സംഗ ഇരയായ 16 കാരി 75 കിലോമീറ്റര്‍ അപ്പുറത്ത് പോയി പരാതി നല്‍കി

uploads/news/2018/07/236102/girl.jpg

ഭോപ്പാല്‍: കൂട്ടബലാത്സംഗത്തിന് ഇരയായ കൗമാരക്കാരി തന്നെ ഉപദ്രവിച്ച നാലു പേര്‍ക്കെതിരേ കിലോ മീറ്റര്‍ അപ്പുറത്ത് പോയി പരാതി നല്‍കി. മദ്ധ്യപ്രദേശിലെ മൊറേനാ ജില്ലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ പരാതി നല്‍കാന്‍ 16 കാരിക്കും മാതാപിതാക്കള്‍ക്കും സഞ്ചരിക്കേണ്ടി വന്നത് 75 കിലോമീറ്ററാണ്. സംഭവത്തില്‍ നാലു പ്രതികളെയും പിറ്റേന്ന് വൈകിട്ട് തന്നെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

രാത്രിയില്‍ വീടിന് വെളിയില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ ചന്ദന്‍സിംഗ്, സോന്‍പാല്‍ സിംഗ്, ജാന്‍വീര്‍ സിംഗ്, ധര്‍മ്മേന്ദ്ര സിംഗ് എന്നിങ്ങനെ നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയും കൂട്ടബലാത്സംഗത്തിന് വിധേയമാക്കുകയുമായിരുന്നു. അതിന് ശേഷം ഒരു വയലില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച ശേഷം നാലു പേരും രക്ഷപ്പെട്ടു. വേദന കടിച്ചമര്‍ത്തി വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയും തിങ്കളാഴ്ച വൈകുന്നേരത്തോടെ മകളുമായി പോലീസില്‍ പരാതി നല്‍കാന്‍ പോകുകയുമായിരുന്നു.

നാഗ്രാ പോലീസിന്റെ പരിധിയിലാണ് പെണ്‍കുട്ടിയുടെ വീട്. എങ്കിലും ഇവിടെ വനിതാ പോലീസ് ഓഫീസറുടെയോ പരിശോധനയ്ക്കായി സര്‍ക്കാര്‍ ലേഡി ഡോക്ടറുടെയേ സേവനം ലഭ്യമല്ലായിരുന്നു. വനിതാപോലീസ് ഓഫീസര്‍മാര്‍ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന നിയമം അനുസരിച്ച് പെണ്‍കുട്ടിയും മാതാപിതാക്കളും 75 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് മൊറേനാ നഗരത്തില്‍ എത്തുകയും കേസ് കൊടുക്കുകയും ആയിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണം തുടങ്ങിയിട്ടുള്ള നാഗ്രാ പോലീസ് പ്രതികളെ പെട്ടെന്ന് തന്നെ പൊക്കുകയും പോക്‌സോ പ്രകാരം കേസെടുക്കുകയൂം ചെയ്തു.െ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW