Thursday, September 13, 2018 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.48 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷകള്‍ മാറ്റിവച്ചു

25, 27 തീയതികളില്‍ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന രണ്ടാം സെമസ്‌റ്റര്‍ ബി.എഡ്‌. (ക്രെഡിറ്റ്‌ സെമസ്‌റ്റര്‍ 2017 അഡ്‌മിഷന്‍ റഗുലര്‍/2015 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷകള്‍ യഥാക്രമം ഓഗസ്‌റ്റ്‌ ഒന്ന്‌, മൂന്ന്‌ തീയതികളിലേക്ക്‌ മാറ്റിവച്ചു. മറ്റു പരീക്ഷകള്‍ക്കും സമയത്തിനും മാറ്റമില്ല.

കോളജ്‌ യൂണിയന്‍ ഇലക്ഷന്‍ പ്രമാണിച്ച്‌ ഓഗസ്‌റ്റ്‌ 13, 14, 16, 17 തീയതികളില്‍ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്‌.

പ്രാക്‌ടിക്കല്‍

മൂന്നാം സെമസ്‌റ്റര്‍ എം.സി.എ. (എം.സി.എ. 306 ജാവ പ്രോഗ്രാമിങ്‌ ലാബ്‌ എം.സി.എ. 307 ഡിബിഎംഎസ്‌ ലാബ്‌) മേയ്‌ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ഇന്ന്‌ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

വൈവാവോസി

നാലാം സെമസ്‌റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്‌ (റഗുലര്‍) മേയ്‌/ജൂണ്‍ 2018 പരീക്ഷയുടെ വൈവാവോസി 30 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

നാലാം സെമസ്‌റ്റര്‍ എം.എഡ്‌. (ദ്വിവത്സരം 2015 അഡ്‌മിഷന്‍ ഓണ്‍വാട്‌സ്‌റഗുലര്‍/സപ്ലിമെന്ററി) ഏപ്രില്‍ 2018 പരീക്ഷയുടെ വൈവാവോസി 31 മുതല്‍ ഓഗസ്‌റ്റ്‌ രണ്ടു വരെ സര്‍വകലാശാലാ സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ നടത്തും. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റും തിസിസിന്റെ രണ്ട്‌ കോപ്പിയുമായി ഹാജരാകണം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പി.ജി. പ്രവേശനം 30ന്‌

സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസിലെ 2018-19 അക്കാദമിക വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ റാങ്ക്‌ ലിസ്‌റ്റ്‌ അനുസരിച്ചുള്ള പ്രവേശനം 30ന്‌ രാവിലെ 10ന്‌ സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസില്‍ നടത്തും. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക്‌ ഇ-മെയില്‍, തപാല്‍ വഴി അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 2731035.

പരീക്ഷാഫലം

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. പ്ലാന്റ്‌ ബയോടെക്‌നോളജി (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ്‌ ആറു വരെ അപേക്ഷിക്കാം.

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. ബോട്ടണി (സി.എസ്‌.എസ്‌. റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ്‌ ആറു വരെ അപേക്ഷിക്കാം.

2018 മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ മാസ്‌റ്റര്‍ ഓഫ്‌ സയന്‍സ്‌/അപ്ലൈഡ്‌ സയന്‍സ്‌ (ബയോമെഡിക്കല്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ ഓഗസ്‌റ്റ്‌ നാലു വരെ അപേക്ഷിക്കാം.

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എ. വീണ, വയലിന്‍, മോഹിനിയാട്ടം, ഭരതനാട്യം (റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ്‌ ആറു വരെ അപേക്ഷിക്കാം.

സംവരണ സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസില്‍ 2018 പ്രവേശനത്തിന്‌ എം.എസ്‌.സി. കെമിസ്‌ട്രിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ മൂന്ന്‌ സീറ്റൊഴിവുണ്ട്‌. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി 27ന്‌ രാവിലെ 10 മണിക്ക്‌ സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0481 2731036.

കെ.എന്‍. രാജ്‌ സെന്ററില്‍ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ എം.എ. ഇക്കണോമിക്‌സില്‍ എസ്‌.ടി. വിഭാഗത്തില്‍ രണ്ട്‌ സീറ്റൊഴിവുണ്ട്‌. താല്‍പര്യമുള്ളവര്‍ അസല്‍ രേഖകളുമായി 26ന്‌ 10 മണിക്ക്‌ ഹാജരാകണം.

ദ്വിദിന ശില്‌പശാല ഓഗസ്‌റ്റ്‌ നാലു മുതല്‍

സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ റിസര്‍ച്ച്‌ ഇന്‍ ലേണിങ്‌ ഡിസെബിലിറ്റീസിന്റെ ആഭിമുഖ്യത്തില്‍ സ്‌പെല്‍ ലേണിങ്‌ സപ്പോര്‍ട്ട്‌ സെന്ററിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികളിലെ പഠനപ്രശ്‌നം, പഠനവൈകല്യം എന്നിവ തിരിച്ചറിയലും പരിഹാരബോധനവും എന്ന വിഷയത്തില്‍ ഓഗസ്‌റ്റ്‌ നാല്‌, അഞ്ച്‌ തീയതികളില്‍ ദ്വിദിന ശില്‍പശാല നടത്തും. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 9747871570, 8304887715.

Ads by Google
Wednesday 25 Jul 2018 02.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW