Friday, December 14, 2018 Last Updated 17 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.43 AM

കേന്ദ്ര പോലീസ്‌ സേനകളില്‍ 54,953 ഒഴിവ്‌

uploads/news/2018/07/236077/car1.jpg

കേന്ദ്ര പോലീസ്‌ സേനകളില്‍ 54,953 ഒഴിവുകളിലേക്ക്‌ സ്‌റ്റാഫ്‌ സെലക്‌്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. സെന്‍ട്രല്‍ ആംഡ്‌ പോലീസ്‌ ഫോഴ്‌സ് (സി.എ.പി.എഫ്‌.) നാഷനല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ.), സെക്രട്ടേറിയറ്റ്‌ സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌.എസ്‌.എഫ്‌.) തുടങ്ങിയ കേന്ദ്ര സേനാവിഭാഗങ്ങളില്‍ കോണ്‍സ്‌റ്റബിള്‍ (ജിഡി) തസ്‌തികയിലും അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ (ജിഡി) തസ്‌തികയിലുമാണ്‌ അവസരം.
വിവിധ സേനാവിഭാങ്ങളിലായി പുരുഷന്മാര്‍ക്ക്‌ 47,307 ഒഴിവുകളും സ്‌ത്രീകള്‍ക്ക്‌ 7646 ഒഴിവുകളുമുണ്ട്‌. കമ്പ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷ, ശാരീരിക യോഗ്യത പരിശോധന, കായിക ക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്‌റ്റ് 20.
എന്‍.ഐ.എ., എസ്‌.എസ്‌.എഫ്‌. എന്നീ വിഭാഗങ്ങളിലേക്ക്‌ അഖിലേന്ത്യാ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. മറ്റു വിഭാഗങ്ങളിലേക്ക്‌ അതതു സംസ്‌ഥാനങ്ങളിലെ ഒഴിവുകളുടെ അടിസ്‌ഥാനത്തിലായിരിക്കും നിയമനം.
നക്‌സല്‍ ബാധിത ജില്ലകളിലെ ഒഴിവുകള്‍ ആ ജില്ലകളിലുള്ളവര്‍ക്ക്‌ മാത്രമായിരിക്കും. കേരളത്തില്‍ മലപ്പുറം, പാലക്കാട്‌, വയനാട്‌ എന്നിവയാണ്‌ നക്‌സല്‍ബാധിത ജില്ലകളുടെ പട്ടികയില്‍ വരുന്നത്‌. ഏതെങ്കിലും ഒരു സംസ്‌ഥാനത്തേക്കു മാത്രമേ അപേക്ഷ സമര്‍പ്പിക്കാനാകൂ. അപേക്ഷിക്കുന്ന സംസ്‌ഥാനവുമായി ബന്ധപ്പെട്ട്‌ അധിവാസ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. (കേരളത്തിലെ സ്‌റ്റേറ്റ്‌ കോഡ്‌ 18, ലക്ഷദ്വീപ്‌ 19).
ശമ്പള നിരക്ക്‌: 21,700- 69,100 രൂപ.
വിദ്യാഭ്യാസ യോഗ്യത : മെട്രിക്കുലേഷന്‍/പത്താംക്ലാസ്‌ ജയം. 2018 ഓഗസ്‌റ്റ് ഒന്ന്‌ അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും.
പ്രായം (1.08.2018-ന്‌): 18-23 വയസ്‌. 1995 ഓഗസ്‌റ്റ് രണ്ടിനു മുന്‍പും 2000 ഓഗസ്‌റ്റ് ഒന്നിനു ശേഷവും ജനിച്ചവരാകരുത്‌.
പട്ടികവിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സി.ക്ക്‌ മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്‌. വിമുക്‌ത ഭടന്മാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇളവ്‌ ചട്ടപ്രകാരം. മറ്റു യോഗ്യരായവര്‍ക്കും നിയമാനുസൃത ഇളവു ലഭിക്കും. ഇളവുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ഇളവുള്ള വിഭാഗങ്ങളുടെ കാറ്റഗറി കോഡിനും വിജ്‌ഞാപനം കാണുക.
തെരഞ്ഞെടുപ്പ്‌: കമ്പ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷ, ശാരീരിക പരിശോധന, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവ മുഖേന. പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും പൂര്‍ണമായ സിലബസിനും വെബ്‌സൈറ്റ്‌ കാണുക.
പരീക്ഷാകേന്ദ്രങ്ങളും സെന്റര്‍ കോഡും:
കേരളത്തില്‍ തിരുവനന്തപുരം-9211, കൊച്ചി-9204, തൃശൂര്‍-9212, കോഴിക്കോട്‌-9206 എന്നിവയാണ്‌ പരീക്ഷാകേന്ദ്രങ്ങള്‍. ഏതെങ്കിലും ഒരു കേന്ദ്രം തെരഞ്ഞെടുക്കുക.
അപേക്ഷാഫീസ്‌: 100 രൂപ. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ചെലാന്‍/നെറ്റ്‌ ബാങ്കിങ്‌/ക്രെഡിറ്റ്‌/ഡെബിറ്റ്‌ കാര്‍ഡ്‌ മുഖേന ഫീസടയ്‌ക്കണം. സ്‌ത്രീകള്‍ക്കും എസ്‌.സി./എസ്‌.ടി. വിഭാഗത്തിനും വിമുക്‌ത ഭടന്മാര്‍ക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.ssconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയതിനു ശേഷം വേണം അപേക്ഷിക്കാന്‍. വിശദ വിവരങ്ങള്‍ക്ക്‌: www.ssconline.nic.in.

Ads by Google
Wednesday 25 Jul 2018 02.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW