Wednesday, February 20, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.26 AM

അവധി ദിവസം അര്‍ധരാത്രിയിലും വില്ലേജ്‌ ഓഫീസില്‍ ആളനക്കം; നാട്ടുകാരെത്തിയപ്പോള്‍ ഇറങ്ങിയോടിയത്‌ ചെങ്കല്‍ ക്വാറി ഉടമയും വസ്‌തു ബ്രോക്കറും; അന്വേഷിച്ചെത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ കണ്ടത്...

uploads/news/2018/07/236042/village-office.jpg

കാസര്‍ഗോഡ്‌: അവധി ദിവസം രാത്രിയും വില്ലേജ്‌ ഓഫീസ്‌ തുറന്നു കിടക്കുന്നത്‌ കണ്ട്‌ എത്തിയ സി.പി.എം. പ്രവര്‍ത്തകരെക്കണ്ട്‌ ഓഫീസില്‍നിന്ന്‌ ഇറങ്ങിയോടിയത്‌ ചെങ്കല്‍ ക്വാറി ഉടമയും വസ്‌തു ബ്രോക്കറും. കാസര്‍കോഡ്‌ കൂടാല്‍ മേര്‍ക്കള വില്ലേജ്‌ ഓഫീസില്‍ ഞായറാഴ്‌ച രാത്രിയാണ്‌ നാടകീയ സംഭവങ്ങളുണ്ടായത്‌.

വില്ലേജ്‌ ഓഫീസ്‌ രാത്രിയും പ്രവര്‍ത്തിക്കുന്നത്‌ കണ്ട നാട്ടുകാരാണ്‌ വിവരം സി.പി.എം. പ്രവര്‍ത്തകരെ അറിയിച്ചത്‌. സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം ബി.എ. ബഷീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തിയതോടെ ക്വാറി ഉടമയും വസ്‌തു ബ്രോക്കറും വില്ലേജ്‌ ഓഫീസില്‍നിന്ന്‌ ഇറങ്ങിയോടുകയായിരുന്നു.

ഓഫീസിന്റെ വാതില്‍ അടച്ച്‌ മണല്‍ മാഫിയയ്‌ക്കും ചെങ്കല്‍ മാഫിയയ്‌ക്കും വേണ്ടി ചില രേഖകള്‍ തയാറാക്കുന്ന തിരക്കിലായിരുന്നു വില്ലേജ്‌ അസിസ്‌റ്റന്റും ക്ലര്‍ക്കുമെന്ന്‌ ബി.എ ബഷീര്‍ ആരോപിച്ചു. ഞായറാഴ്‌ച പകല്‍ മുഴുവന്‍ ക്വാറി ഉടമയും സംഘവും ഇവിടെ ഉണ്ടായിരുന്നുവെന്നാണ്‌ വിവരം. രാത്രിയിലും ഇവര്‍ക്കു വേണ്ടിയുള്ള കടലാസ്‌ ജോലികള്‍ വില്ലേജ്‌ ഓഫീസ്‌ അധികൃതര്‍ ചെയ്‌തു കൊടുക്കുന്നതായാണ്‌ ആരോപണം.

Ads by Google
Wednesday 25 Jul 2018 02.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW