Sunday, August 12, 2018 Last Updated 48 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.22 AM

22 വര്‍ഷത്തിനുശേഷം സീനത്ത്‌ കണ്ടു, ജന്മം നല്‍കിയ അമ്മയെ...

uploads/news/2018/07/236011/d5.jpg

പുനെ: ജന്മം നല്‍കിയ അമ്മയെത്തേടി 22 വര്‍ഷത്തിനുശേഷം സ്‌പെയിനില്‍നിന്ന്‌ സീനത്ത്‌ എത്തി. 14 മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ സ്‌പാനിഷ്‌ ദമ്പതികള്‍ ദത്തെടുത്തുകൊണ്ടുപോയ സീനത്ത്‌ എന്ന മിരേയ ആണ്‌ ജന്മം നല്‍കിയ അമ്മയെ കണ്ടെത്തിയത്‌.
സ്‌പാനിഷ്‌ ഭാഷയും അല്‍പം ഇംഗ്ലീഷും മാത്രം വശമുള്ള മിരേയയും ഹിന്ദി മാത്രം അറിയാവുന്ന അമ്മയും തമ്മിലുള്ള കൂടിക്കാഴ്‌ച വികാരനിര്‍ഭരമായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച പുനെയിലായായിരുന്നു കൂടിക്കാഴ്‌ച.

സൊസൈറ്റി ഓഫ്‌ ഫ്രണ്ട്‌സ് ഓഫ്‌ സസ്സൂണ്‍ ഹോസ്‌പിറ്റലി(എസ്‌.ഒ.എഫ്‌.ഒ.എസ്‌.എച്ച്‌)ന്റെ കീഴിലുള്ള "ശ്രീവത്സ"യില്‍നിന്ന്‌ 22 വര്‍ഷം മുമ്പാണ്‌ സ്‌പാനിഷ്‌ സ്വദേശികളായ ആന്റിഷ്‌ മാര്‍ട്ടി രമനും ഭാര്യ ഗ്രാസിയ ബറ്റാസിയ ഫോഴ്‌സും ചേര്‍ന്ന്‌ മിരേയയെ ദത്തെടുത്തത്‌. നാലുവര്‍ഷത്തിനുശേഷം മറ്റൊരു കുട്ടിയെക്കൂടി ഇതേ സ്‌ഥാപനത്തില്‍നിന്ന്‌ അവര്‍ ദത്തെടുത്തു.

മിരേയയ്‌ക്ക്‌ പത്തു വയസുള്ളപ്പോള്‍ ആന്റിഷും ഗ്രാസിയയും കുട്ടിയുമായി ഇന്ത്യയിലെത്തിയെങ്കിലും അവളുടെ അമ്മയെ കണ്ടുപിടിക്കാനായില്ല. പിന്നീട്‌ ശ്രീവത്സയില്‍ നടത്തിയ അന്വേഷണത്തിലാണ്‌ മിരേയയുടെ അമ്മയെ കണ്ടെത്തിയത്‌.

അടുത്ത വര്‍ഷം അമ്മയെ കാണാന്‍ ഇന്ത്യയിലേക്കു വീണ്ടും എത്തുമെന്നും ഹിന്ദി പഠിക്കുമെന്നും ഉറപ്പുനല്‍കിയാണു മിരേയ സ്‌പെയിനിലേക്കു മടങ്ങിയത്‌.

Ads by Google
Wednesday 25 Jul 2018 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW