Friday, September 14, 2018 Last Updated 12 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.20 AM

ചരിത്രത്തിലെ ഏറ്റവും വലിയ പട്ടാളക്കാവലില്‍ പാകിസ്‌താന്‍ ഇന്നു ബൂത്തിലേക്ക്‌

uploads/news/2018/07/235997/in1.jpg

ഇസ്ലാമബാദ്‌: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനികസുരക്ഷാ മധ്യേ പാകിസ്‌താന്‍ ജനത പൊതുതെരഞ്ഞെടുപ്പില്‍ ഇന്നു വിധിയെഴുതും. 272 ദേശീയ അസംബ്ലി സീറ്റിലേക്കും നാലു പ്രവിശ്യകളിലെ 577 ജനറല്‍ സീറ്റിലേക്കും പത്തരക്കോടി സമ്മതിദായകര്‍ തങ്ങളുടെ ഹിതമറിയിക്കും.
രാവിലെ എട്ടു മുതല്‍ വൈകിട്ട്‌ ആറു വരെയാണു വേട്ടെടുപ്പ്‌. 24 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കും. 85,000 പോളിങ്‌ സ്‌റ്റേഷനാണു സജ്‌ജീകരിച്ചിട്ടുള്ളത്‌.
അഴിമതിക്കേസിനെത്തുടര്‍ന്നു ജയിലിലായ നവാസ്‌ ഷെറീഫിന്റെ പാകിസ്‌താന്‍ മുസ്ലിം ലീഗ്‌ (എന്‍) ഉം മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്റെ പാകിസ്‌താന്‍ തെഹ്‌രീക്‌ ഇന്‍സാഫും തമ്മിലാണു നേരിട്ട്‌ ഏറ്റുമുട്ടുന്നത്‌. ഇതിനു പുറമേ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയും ജനവിധി തേടുന്നുണ്ട്‌. ഷെഹ്‌ബാസ്‌ ഷെരീഫ്‌ നയിക്കുന്ന പി.എം.എല്‍. (എന്‍) ഭരണം നിലനിര്‍ത്തുമെന്നാണു തെരഞ്ഞെടുപ്പു സര്‍വേകളില്‍ തെളിയുന്നത്‌. മറ്റുചില സര്‍വേകളില്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിക്കാണു വിജയസാധ്യതയെന്നാണു സൂചന.
1947 -ല്‍ സ്വാതന്ത്ര്യം നേടിയശേഷം പകുതിക്കാലം പട്ടാളഭരണത്തിലായിരുന്ന രാജ്യത്ത്‌ ഇക്കുറി വന്‍ തോതിലുള്ള സൈനികസാന്നിധ്യം ആശങ്ക ഉയര്‍ത്തുന്നുണ്ട്‌. 3,70,000 പട്ടാളക്കാരുടെ സുരക്ഷയാണു ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇതിനുപുറമേ, 4,00,000 പോലീസുകാരെയും നിയോഗിച്ചു.
രണ്ടു മാസം നീണ്ട പ്രചാരണത്തിനിടെ ചാവേറാക്രമണങ്ങളില്‍ മൂന്നു സ്‌ഥാനാര്‍ഥികളടക്കം നൂറ്റിഎണ്‍പതോളം പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണിത്‌. ആഭ്യന്തരകലാപം പതിവായ ബലോചിസ്‌ഥാന്‍ പ്രവിശ്യയില്‍ മാത്രം 151 പേരാണു മരിച്ചത്‌.

Ads by Google
Wednesday 25 Jul 2018 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW