Thursday, February 14, 2019 Last Updated 49 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.19 AM

ആഫ്രിക്കന്‍ ത്രിരാഷ്‌ട്ര സന്ദര്‍ശനം: മോഡി ഉഗാണ്ടയിലെത്തി

കംപാല: ആഫ്രിക്കന്‍ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉഗാണ്ടയിലെത്തി. 1997നു ശേഷം ഇതാദ്യമാണ്‌ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ടയില്‍ സന്ദര്‍ശനം നടത്തുന്നത്‌.
എന്റബെ ഇന്റര്‍നാഷണല്‍ എയര്‍പോട്ടില്‍ വന്നിറങ്ങിയ അദേഹം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ്‌ ഉഗാണ്ടയിലെത്തിയത്‌. ഉഗാണ്ടന്‍ പ്രസിഡന്റ്‌ യോവേരി മൂസെവേനിയുമായി കൂടിക്കാഴ്‌ച നടത്തുന്ന മോഡി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന വ്യാപാര ചടങ്ങില്‍ പങ്കെടുക്കും.
ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതും. ബ്രിക്‌സ്‌ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നാളെ മോഡി ദക്ഷിണാഫ്രിക്കയിലേക്കു പോകും.

Ads by Google
Wednesday 25 Jul 2018 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW