Friday, September 14, 2018 Last Updated 18 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.19 AM

ലാവോസില്‍ അണക്കെട്ട്‌ തകര്‍ന്ന്‌ നിരവധി മരണം

ഹോങ്‌ കോങ്‌: കിഴക്കനേഷ്യന്‍ രാജ്യമായ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട്‌ തകര്‍ന്ന്‌ നിരവധി മരണം. നൂറുകണക്കിനുപേരെ കാണാതായി. കൃത്യമായ മരണസംഖ്യ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തെത്തുടര്‍ന്ന്‌ 6600 പേരോളം വീടില്ലാത്തവരായി.
ഇന്നലെ വൈകിട്ട്‌ എട്ടുമണിക്കാണ്‌ സി പിയാന്‍ സി നാമ്‌നോയി ജലവൈദ്യൂതപദ്ധതി അണക്കെട്ട്‌ തകര്‍ന്ന്‌ ദുരന്തമുണ്ടായത്‌. വിയറ്റ്‌നാമും കംപോഡിയയുമായി അതിര്‍ത്തി പങ്കിടുന്ന ലാവേസിലെ തെക്കന്‍ പ്രവിശ്യയായ അട്ടപേയുവിലാണ്‌ ദുരന്തം. അണക്കെട്ട്‌ പൊട്ടിയൊഴുകി എത്തിയ 500 കോടി ക്യൂബിക്‌ മീറ്റര്‍ വെള്ളത്തില്‍ വീടുകള്‍ ഒലിച്ചുപോയി.
ഏഷ്യയിലെ തന്നെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ ലാവോസ്‌ ഏകാധിപത്യഭരണത്തിന്‍ കീഴിലാണ്‌.
ലാവോസ്‌ പൊതുമേഖലാ കമ്പനിയും മറ്റു ചില രാജ്യങ്ങളും ചേര്‍ന്നുള്ള സംയുക്‌ത കമ്പനിയാണ്‌ 410 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പാദനശേഷിയുള്ള അണക്കെട്ട്‌ നിര്‍മിക്കുന്നത്‌.അഞ്ചുവര്‍ഷത്തെ സാധ്യതാപഠനത്തിനുശേഷം 2013ലാണ്‌ അണക്കെട്ട്‌ നിര്‍മാണം തുടങ്ങുന്നത്‌.
അടുത്തവര്‍ഷം വൈദ്യൂതി ഉല്‍പാദനം തുടങ്ങുമെന്നു കരുതുന്ന പദ്ധതിയിലെ 90% വൈദ്യുതിയും തായ്‌ലന്‍ഡിനാണു വില്‍ക്കുന്നുത്‌.
ദുരന്തത്തെത്തുടര്‍ന്നു മന്ത്രിസഭായോഗം മാറ്റിവച്ച പ്രധാനമന്ത്രി തോന്‍ഗുലിന്‍ സിസുലിത്ത്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നുണ്ട്‌.

Ads by Google
Wednesday 25 Jul 2018 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW