Friday, November 16, 2018 Last Updated 33 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.19 AM

ഗ്രീസില്‍ കാട്ടുതീ: 74 മരണം

ഏഥന്‍സ്‌: ഗ്രീസ്‌ തലസ്‌ഥാന നഗരമായ ഏഥന്‍സിനടുത്തുണ്ടായ കാട്ടുതീ കുട്ടികളടക്കം 74 പേരുടെ ജീവന്‍ അപഹരിച്ചു. പൈന്‍മരക്കാട്ടില്‍ തീ ആളിപ്പടര്‍ന്നതോടെ പലരും നദിയിലേക്ക്‌ എടുത്തുചാടി.കഴിഞ്ഞ ദിവസമുണ്ടായ അഗ്നിബാധയാണ്‌ വന്‍ ദുരന്തത്തിനു വഴിമാറിയത്‌. പൈന്‍മരച്ചുവട്ടില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറുകളും കത്തിച്ചാമ്പലായി. നദീതീര പട്ടണം പുകയിലമര്‍ന്നു. കടല്‍ത്തീരത്ത്‌ കുടുങ്ങിയ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്കായി രക്ഷാദൗത്യം തുടരുകയാണ്‌. വീടുകള്‍ക്കു തീപിടിച്ചതാണ്‌ ദുരന്തവ്യാപ്‌തി വര്‍ധിപ്പിച്ചത്‌. അഗ്നിബാധയെ തുടര്‍ന്ന്‌ മേഖലയില്‍ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചു.

Ads by Google
Wednesday 25 Jul 2018 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW