Saturday, November 17, 2018 Last Updated 7 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.19 AM

മിസൈല്‍ കേന്ദ്രം തകര്‍ത്ത്‌ ഉത്തരകൊറിയ

സോള്‍: ആണവനിരായുധീകരണ വാഗ്‌ദാനം നിറവേറ്റുന്നതിന്റെ ഭാഗമായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണ കേന്ദ്രം തകര്‍ത്തുതുടങ്ങിയെന്നു റിപ്പോര്‍ട്ട്‌. നടപടി വ്യക്‌തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്‌.
പ്രധാന മിസൈല്‍ എന്‍ജിന്‍ പരീക്ഷണ കേന്ദ്രം നശിപ്പിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍.
എന്നാല്‍ ദക്ഷിണ കൊറിയന്‍, അമേരിക്കന്‍ സര്‍ക്കാരുകള്‍ ഇക്കാര്യം ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും കിം ജോങ്‌ ഉന്നുമായി സിംഗപ്പൂരില്‍ നടത്തിയ ചരിത്രപരമായ ഉച്ചകോടി ശരിയായ ദിശയിലാണെന്ന അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നതാണ്‌ ഉത്തരകൊറിയന്‍ നീക്കങ്ങള്‍.
യു.എസ്‌. വിദേശകാര്യസെക്രട്ടറി മൈക്ക്‌ പോംപോ രണ്ടാഴ്‌ച മുമ്പ്‌ ഉത്തരകൊറിയ സന്ദര്‍ശിച്ചതിനു പിന്നാലെയാണ്‌ മിസൈല്‍ പരീക്ഷണകേന്ദ്രം തകര്‍ക്കാന്‍ നടപടികള്‍ തുടങ്ങിയത്‌.

Ads by Google
Wednesday 25 Jul 2018 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW