Wednesday, November 21, 2018 Last Updated 38 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 08.46 PM

ചലച്ചിത്ര പുരസ്‌കാര വിതരണം; മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് മന്ത്രി എ.കെ ബാലന്‍

AK Balan, Mohanlal

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥി ആയിരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. നാളെ ഔദ്യോഗികമായി ക്ഷണക്കത്ത് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ നഷ്ടപ്പെടുമെന്ന വാദം യുക്തിസഹമല്ല. മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങള്‍ക്കൊന്നും മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥി വേണ്ടന്ന വാദത്തോടും യോജിപ്പില്ല. നേരത്തെ തമിഴ് നടന്‍ സൂര്യ മുഖ്യാതിഥിയായി പങ്കെടുത്തിട്ടുണ്ട്. ചരിത്രം അറിയാതെയാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കെങ്കിലും ആരോടെങ്കിലും പക തീര്‍ക്കാനുള്ളതല്ല സിനിമാ സാംസ്‌കാരിക വേദികള്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ എല്ലാവരും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവാദങ്ങള്‍ ഒഴിവാക്കി ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങളില്‍ പങ്കെടുക്കണം. ഏതെങ്കിലും വ്യക്തിയോടോ സംഘടനയോടോ സംസ്ഥാന സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും പ്രത്യേക താല്‍പ്പര്യമില്ലെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW