Wednesday, December 19, 2018 Last Updated 26 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 08.15 PM

ആ അമ്മ വിശുദ്ധപദവിയിലേക്ക്? ഉദരത്തിലുള്ള കുഞ്ഞിനെ കാക്കാൻ കാന്‍സര്‍ ചികില്‍സ വേണ്ടെന്നുവച്ചു; കുഞ്ഞ് ജനിച്ചു വീണ് അരമണിക്കൂറിനുളളില്‍ മരിച്ച അമ്മയുടെ ത്യാഗകഥ

uploads/news/2018/07/235888/chiyara.jpg

ചിയാറോ കോര്‍ബല്ലാ പെട്രീലോ എന്ന ഇറ്റാലിയന്‍ യുവതി വിശുദ്ധ പദവിയിലേക്കെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. തന്റെ ജീവന്‍ പോലും പണയം വെച്ച് ഉദരത്തിലുള്ള കുഞ്ഞിന് വേണ്ടി ജീവത്യാഗം ചെയ്തതോടെയാണ് ഈ അമ്മ വിശുദ്ധ പദവിയിലേക്ക് എത്തുന്നത്. ഉദരത്തിലുളള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാന്‍സര്‍ ചികില്‍സ വേണ്ടെന്ന് വയ്ക്കുകയും കുഞ്ഞിന്റെ ജനന ശേഷം മരണമടയുകയും ചെയ്ത ചിയാറോ കോര്‍ബല്ലാ പെട്രീലോയുടെ നാമകരണ നടപടികള്‍ വത്തിക്കാന്‍ ആരംഭിച്ചു.

ആദ്യ കുഞ്ഞ് ഉദരത്തില്‍ ആയിരുന്ന സമയത്ത് നടത്തിയ അള്‍ട്രാസൗന്‍ഡ് സ്‌കാനിങ്ങില്‍ കുഞ്ഞിന് അനെന്‍സെഫലി എന്ന രോഗമാണെന്നു മനസ്സിലായി. മരിയ എന്നു പേരിട്ട ആ കുഞ്ഞ് ജനിച്ചു വീണ് അരമണിക്കൂറിനുളളില്‍ മരിച്ചു. രണ്ടാമത്തെ കുഞ്ഞ് ഉദരത്തില്‍ ആയിരുന്നപ്പോള്‍ നടത്തിയ സ്‌കാനിങ്ങില്‍ കുഞ്ഞിന് കാലുകള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അതില്‍ ഈ അമ്മ തളര്‍ന്നില്ല. കാലില്ലേലും കുഞ്ഞിനെ വേണമെന്ന് ഈ അമ്മ വാശിപിടിച്ചു. എന്നാല്‍ വിധി അവിടെയും ഈ ദമ്പതികളെ തോല്‍പ്പിച്ചു. കുഞ്ഞിന് ജീവനു ഭീഷണിയായ മറ്റുചില രോഗങ്ങളും ഉണ്ടെന്നു പിന്നീട് മനസ്സിലായി. ഡേവിഡ് എന്നു പേരിട്ട കുട്ടിക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. 2010 ല്‍ ചിയാറോ മൂന്നാമതും ഗര്‍ഭിണിയായി.

കുഞ്ഞ് ഫ്രാന്‍സിസ്‌കോ ഉദരത്തില്‍ ആയിരുന്ന സമയത്ത് ചിയാറോയ്ക്ക് നാവില്‍ കാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഉടന്‍ ചികില്‍സ ആരംഭിക്കണമെന്ന ഡോക്ടര്‍മാരുടെ ഉപേദശം ഈ അമ്മ ചെവിക്കൊണ്ടില്ല. കാന്‍സര്‍ ചികില്‍സ ആരംഭിച്ചാല്‍ ഉദരത്തില്‍ ഉള്ള കുഞ്ഞിന്റെ ജീവനെ ബാധിച്ചേക്കും എന്നു ചിയാറോ ഭയന്നു. അതുകൊണ്ട് തന്നെ ഇവര്‍ കാന്‍സറിന് ചികില്‍സതേടിയില്ല. 2011 ഒക്ടോബറില്‍ ഫ്രാന്‍സിസ്‌കോ ജനിച്ചതിനു ശേഷമാണ് ചിയാറോയ്ക്ക് ചികിത്സ ആരംഭിച്ചത്. അപ്പോഴേക്കും രോഗം കടുത്തിരുന്നു. വൈകി ആരംഭിച്ച ചികില്‍സ കൊണ്ട് ഫലമുണ്ടായില്ല. ചിയാറോയ്ക്ക് സംസാരിക്കാനും, കാണാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. അവസാന നാളുകളില്‍ അവര്‍ ഏറെ വേദന തിന്നാണ് ലോകത്തോടു വിടപറഞ്ഞത്. ചിയാറോയുടെ ജീവിതം പിന്നീട് 'ചിയാറോ കോര്‍ബല്ലാ പെട്രീലോ ആനന്ദത്തിന്റെ സാക്ഷി' എന്ന പേരില്‍ പുസ്തകമായി.

അടിയുറച്ച വിശ്വാസമാണ് ദമ്പതികളെ മുന്നോട്ടു നയിച്ചിരുന്നത്. 'തന്നെക്കാളും അവളെ സ്‌നേഹിക്കുന്ന യേശുവിന്റെ അടുത്തേയ്ക്കാണ് അവളു പോകുന്നതെങ്കില്‍ ഞാന്‍ എന്തിനു വിഷമിക്കണം' എന്നാണ് ആശ്വസിപ്പിക്കാന്‍ വരുന്നവരോടായി എന്റിക്കോ പറയാറ്. 2012 ജൂണ്‍ 13 ന് ചിയാറോ ലോകത്തോടു വിട പറഞ്ഞു. മനുഷ്യകുലത്തോടുളള സ്‌നേഹം മൂലം കുരിശു മരണം പുല്‍കിയ യേശുവിന്റെ അതേ പാത പിന്തുടര്‍ന്ന് സ്വന്തം ജീവനേക്കാള്‍ ഉദരത്തിലുളള ജീവനു വില കല്‍പ്പിച്ചു മരണമടഞ്ഞ ചിയാറോയുടേത് വിശുദ്ധ ജീവിതമായാണ് പലരും വിലയിരുത്തുന്നത്.

വിശുദ്ധ പദവി സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഈ മാസം രണ്ടാം തീയതി റോമിലെ വികാരി ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണടിസാണ് നടത്തിയത്. 'ദൈവദാസി' എന്നു വിശേഷിപ്പിച്ചാണ് പെട്രീലോയുടെ അത്ഭുതത്തിനുള്ള സാക്ഷ്യം ക്ഷണിച്ചിട്ടുള്ളത്. നാമകരണ പ്രക്രിയ്ക്കു പരിഗണിക്കുന്നവരെയാണ് സാധാരണയായി ഇങ്ങനെ വിശേഷിപ്പിക്കുന്നത്. മാതൃത്വത്തിന് എക്കാലത്തും ഉയര്‍ത്തികാണിക്കാവുന്ന മാതൃകയാണ് ഇവരുടെ ജീവിതം. ഇറ്റാലിയില്‍ ജനിച്ചു വളര്‍ന്ന ചിയാറോ തന്റെ തന്റെ ഭാവിവരനായ എന്റിക്കോ പെട്രീലോയെ ആദ്യമായി കണ്ടു മുട്ടുന്നത് 2002-ല്‍ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെഡ്ജുഗോര്‍ജില്‍ വച്ചാണ്. അന്ന് അവര്‍ക്ക് 18 വയസ്സായിരുന്നു. 2008 സെപ്റ്റംബറില്‍ ഇരുവരും വിവാഹിതരായി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW