Thursday, November 08, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 04.07 PM

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യണം: വി.എസ് ഡി.ജി.പിക്ക് കത്ത് നല്‍കി

കന്യാസ്ത്രീ നല്‍കിയ പരാതിയും അനുബന്ധ തെളിവുകളും വി.എസ് ഡി.ജി.പിക്ക് കൈമാറി.
Jalandhar bishop

തിരുവനന്തപുരം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കി.

കന്യാസ്ത്രീ ഉന്നയിച്ച ആരോപണം സത്യമാണെന്നതിന് തെളിവുണ്ട്. കന്യാസ്ത്രീ നല്‍കിയ പരാതിയും അനുബന്ധ തെളിവുകളും വി.എസ് ഡി.ജി.പിക്ക് കൈമാറി.

ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കി ആഴ്ചകള്‍ കഴിഞ്ഞിട്ടും അന്വേഷണം കേരളത്തിന് പുറത്തേക്ക് പോയിട്ടില്ലെന്ന് സൂചനയുണ്ടായിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെയാണ് വിഷയത്തില്‍ വി.എസിന്റെ ഇടപെടല്‍.

Ads by Google
Tuesday 24 Jul 2018 04.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW