Tuesday, November 06, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 03.06 PM

സ്വാദിഷ്ഠമായ കരിമീന്‍ പൊള്ളിച്ചത് തയാറാക്കാം

uploads/news/2018/07/235862/cokrytips240718a.jpg

കരിമീന്‍ പൊള്ളിച്ചത്

ആവശ്യമുള്ള സാധനങ്ങള്‍


കരിമീന്‍ : 1
ഉള്ളി : 150 ഗ്രാം
തക്കാളി : 2 എണ്ണം
ഇഞ്ചി : 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി : 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് : 2 എണ്ണം
മുളക്‌പൊടി : 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി : 1 ടീ സ്പൂണ്‍
ചതച്ചകുരുമുളക് : 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി : കാല്‍ ടീ സ്പൂണ്‍
കടുക് : കാല്‍ ടീ സ്പൂണ്‍
വിനാഗിരി : 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
വെളിച്ചെണ്ണ: ആവശ്യത്തിന്

തയാറാക്കുന്ന വിധം


കരിമീന്‍, മുളക്‌പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പകുതിവേവില്‍ വറുത്തെടുക്കുക. ഒരു പാന്‍ ചൂടാക്കി കടുക്ക് പൊട്ടിക്കുക. അതിലേക്ക് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വേപ്പില എന്നിവയിട്ട് (കൊത്തിയരിഞ്ഞത്) വഴറ്റുക. അതിലേക്ക് തക്കാളി ഇട്ട് വഴറ്റുക. മുളക്‌പൊടി, മല്ലിപ്പൊടി, ചതച്ച കുരുമുളക്, വിന്നാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റി മസാല തയ്യാറാക്കുക. മസാല കരിമീനില്‍ പുരട്ടി വാഴയിലയില്‍ പൊതിഞ്ഞ് ഒരു ഫ്രൈയിംഗ്പാനില്‍ വച്ച് ആവികയറ്റി എടുക്കുക.

കണ്ണന്‍ ബോസ്
ഷെഫ്

Ads by Google
Tuesday 24 Jul 2018 03.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW