Saturday, August 11, 2018 Last Updated 11 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 02.47 PM

മെബൈല്‍ അടിമകള്‍ സൂക്ഷിക്കുക

''സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം വളരെ വലുതാണ്. പക്ഷേ അതിന്റെ അമിതോപയോഗം പല പ്രശ്നങ്ങളിലേക്കും വഴിതെളിക്കും.... ''
uploads/news/2018/07/235861/Helthtechnology210718.jpg

ഒരല്‍പ്പം സമയം കിട്ടിയാല്‍ സ്മാര്‍ട്ട് ഫോണിലേക്ക് തല കുമ്പിട്ടിരിക്കുന്നവരാണ് നമ്മളില്‍ പലരും. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് പരസ്പരം ശ്രദ്ധിക്കാനും മക്കളെ ശ്രദ്ധിക്കാനും സമയമില്ല. അറിവായ മക്കളാണെങ്കില്‍ അവര്‍ക്കും ഉണ്ട് സ്മാര്‍ട്ട് ഫോണില്‍ സ്വന്തമായൊരിടം.

ഫോണിലേക്കുമാത്രം ഒതുങ്ങിപ്പോകുന്ന ഇത്തരം ജീവിതങ്ങള്‍ ഇന്ന് വര്‍ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ബന്ധങ്ങളുടെ കെട്ടുറപ്പിനും ശാരീരിക ആരോഗ്യത്തിനും വെല്ലുവിളിയായിത്തീരുകയാണ് സ്മാര്‍ട്ട് ഫോണ്‍. എന്തൊക്കെയാണ് സ്മാര്‍ട്ട് ഫോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെന്നറിയാം.

ആത്മഹത്യയിലേക്ക്


സ്മാര്‍ട്ട് ഫോണിന്റെ അമിതോപയോഗം മാനസികാരോഗ്യത്തെ ബാധിക്കുന്നു. അലസതയും വിഷാദ രോഗവും ആത്മഹത്യയ്ക്കും വരെ കാരണമാവുകയും ചെയ്യുന്നു. ഉത്കണ്ഠയും വിഷാദവും ഉള്ള ആളുകളാണ് കൂടുതല്‍ സമയം സ്മാര്‍ട്ട് ഫോണില്‍ സമയം ചെലവഴിക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍


കണ്ണുനീര്‍ ഗ്രന്ഥികളാണ് കണ്ണിനെ ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കുന്നത്. കണ്ണിനുണ്ടാകുന്ന ഈ വരള്‍ച്ച കണ്ണിന് അസ്വസ്ഥതകളും ചൊറിച്ചിലും ഒക്കെയുണ്ടാക്കും. സ്ഥിരമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ കണ്ണുകള്‍ക്ക് വരള്‍ച്ചയുണ്ടാകുമത്രേ.

കണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈര്‍പ്പം ആവശ്യമാണ്. ഇതോടൊപ്പംതന്നെ കണ്ണുനീര്‍ഗ്രന്ഥികളുടെ പ്രവര്‍ത്തനം ഇല്ലാതാവുകയും കണ്ണിന് ഈര്‍പ്പം ലഭിക്കാന്‍ ഐ ഡ്രോപ്‌സ് ഉപയോഗിക്കേണ്ടിവരികയും ചെയ്യും.

uploads/news/2018/07/235861/Helthtechnology210718a.jpg

ശാരീരിക അസ്വസ്ഥതകള്‍


ദീര്‍ഘനേരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മൈഗ്രേന്‍, മനംമറിച്ചില്‍, ചെവിയിലെ ബാലന്‍സ് നഷ്ടപ്പെടല്‍, കഴുത്ത്, മുതുക്, നടുവ് എന്നിവിടങ്ങളിലെ വേദന ഇവയൊക്കെ ഉണ്ടാകും.

നോട്ടീസ് ആയും റിമൈന്‍ഡറായും ഒക്കെ മൊബൈല്‍ഫോണിനെ കരുതുന്നവര്‍ക്ക് വരാനിരിക്കുന്ന വെല്ലുവിളികള്‍ ഭീകരമാണ്. ഓര്‍മക്കുറവ്, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, ചിന്തകള്‍ ചിതറി പോവുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. പണ്ട് എത്ര ഫോണ്‍നമ്പറുകള്‍ വേണമെങ്കിലും ഓര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞിരുന്ന നമുക്ക് ഇന്ന് സ്വന്തം നമ്പര്‍ പോലും ഓര്‍മയിലില്ല.

ഉപയോഗം കുറയ്ക്കാം


നിങ്ങള്‍ക്ക് അടിക്കടി ഫോണ്‍ എടുത്തുനോക്കുന്ന സ്വഭാവമുണ്ടോ?
ഫോണ്‍ സെലന്റ് മോഡിലാണെങ്കിലും കോളും മെസേജും വരുന്നുണ്ടോ എന്ന് ആകാംക്ഷയുണ്ടോ?
ചാര്‍ജ് ചെയ്യാന്‍ വച്ചിരിക്കുകയാണെങ്കിലും അടിക്കടി ഫോണ്‍ നോക്കാറുണ്ടോ?
രാവിലെ ഉണര്‍െന്നഴുേറ്റാലുടന്‍ ഫോണ്‍ അന്വേഷിക്കുന്നവരാണോ നിങ്ങള്‍?
സമയം നോക്കാനും കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കാനും മറ്റും ഫോണ്‍ ഉപയോഗിക്കുന്നവരാണോ?
ഇങ്ങനെയൊക്കയാണെങ്കില്‍ ഓര്‍ത്തോളൂ നിങ്ങള്‍ സ്മാര്‍ട്ട് ഫോണിന് അടിമയാണ്. നിങ്ങളെ തേടി അപകടം പതിയിരിക്കുന്നുണ്ട്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Tuesday 24 Jul 2018 02.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW