Wednesday, November 21, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.03 PM

മോഹന്‍ലാലിനെ പുരസ്‌കാരദാന ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് കമല്‍

uploads/news/2018/07/235851/kamal.jpg

കൊച്ചി : മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിലേക്ക് ചലച്ചിത്ര അക്കാദമി ക്ഷണിച്ചിട്ടില്ലെന്നു ചെയര്‍മാന്‍ കമല്‍. സാംസ്‌കാരിക മന്ത്രിയും സര്‍ക്കാരുമാണ് തീരുമാനം എടുക്കേണ്ടത്. മോഹന്‍ലാലിനെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അക്കാദമി ഒപ്പം നില്‍ക്കും എന്നും കമല്‍.

മോഹന്‍ലാലിനെ പങ്കെടുപ്പിക്കേണ്ട എന്നത് ചിലരുടെ താത്പര്യം മാത്രമാണ്. മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്നവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഒപ്പിടേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ലെന്നും കമല്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി സര്‍ക്കാരിന് കീഴില്‍ ഉള്ളതാണ്. ചിലരുടെ രാഷ്ട്രീയവും നിലപാടുമാണ് അത്. അതിന് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നും കമല്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW