Wednesday, December 19, 2018 Last Updated 51 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 11.53 AM

ഭർത്താവ് മദ്യപിച്ചെങ്കിൽ അതിനു ഭാര്യ എന്തു പിഴച്ചു? വഴിയരികില്‍ നിന്നു സംസാരിച്ച ഭര്‍ത്താവിനൊപ്പം ഗർഭിണിയായ ഭാര്യയേയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചത് വിവാദമാകുന്നു

uploads/news/2018/07/235830/preg-police.jpg

വനിതാ പൊലീസിന്റെ അസാന്നിധ്യത്തില്‍ ശനിയാഴ്ച വൈകിട്ട് ആക്കുളം ബോട്ട് ക്ലബില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചയാകുന്നത്. തിരുവനന്തപുരത്ത് പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെയും ഭര്‍ത്താവിനൊപ്പം പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ച നടപടിയാണ് വിമര്‍ശനമായത്. ജീപ്പിനരികില്‍ നിന്നു കരയുന്ന യുവതിയെ ശ്രീകാര്യം പൊലീസ് നിര്‍ബന്ധിച്ചു വാഹനത്തില്‍ കയറ്റുന്ന ദൃശ്യമാണു പ്രചരിക്കുന്നത്. സ്ഥലത്തുണ്ടായിരുന്നവരാണു മൊബൈലില്‍ ദൃശ്യം പകര്‍ത്തിയത്.

സംഭവത്തിലെ ദൃക്‌സാക്ഷി പറയുന്നതിങ്ങനെ : ബോട്ട് ക്ലബിനു സമീപം സ്‌കൂട്ടര്‍ നിര്‍ത്തി ഇരുവരും റോഡിനു സമീപം ഇരിക്കുകയായിരുന്നു. ഈ സമയത്താണു പൊലീസ് എത്തിയത്. ഇവിടെ എന്തു പരിപാടി എന്നു ചോദിച്ച് ഉദ്യോഗസ്ഥര്‍ ചാടിയിറങ്ങി. സംസാരത്തിനിടെ അയാള്‍ മദ്യപിച്ചതായി ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നി. പിന്നീട് അയാളെ പിടിച്ചു ജീപ്പില്‍ കയറ്റി. ഇതുകണ്ട് അയാളുടെ ഭാര്യ കരയാന്‍ തുടങ്ങി. ഒടുവില്‍ ആ യുവതിയെയും നിര്‍ബന്ധിപ്പിച്ചു ജീപ്പില്‍ കയറ്റി. സ്ഥലത്തുണ്ടായിരുന്ന തങ്ങള്‍ അതിനെ എതിര്‍ത്തെങ്കിലും ഉദ്യോഗസ്ഥര്‍ വകവച്ചില്ല. വേറൊരു വാഹനത്തില്‍ സ്റ്റേഷനില്‍ എത്തിക്കാമെന്നു സ്ഥലത്തെ പൊതുപ്രവര്‍ത്തകനും പറഞ്ഞു. എന്നിട്ടും പൊലീസ് വഴങ്ങിയില്ല. ഒടുവില്‍, ഹെല്‍മറ്റ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയ എഎസ്‌ഐ ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറോടിച്ചു പോയി. ഈ ദൃശ്യവും ഏറെ ചര്‍ച്ചയായി. സംഭവം വിവാദമായതോടെ ദൃശ്യം പകര്‍ത്തിയ വ്യക്തിയെയും പിടിയിലായ ആളെയും അനുനയിപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.

uploads/news/2018/07/235830/preg-police2.jpg

മദ്യപിച്ചു വാഹനം ഓടിച്ചതിനാണു യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും വനിതാ പൊലീസിന്റെ അസാന്നിധ്യത്തില്‍ യുവതിയെ ജീപ്പില്‍ കയറ്റിയതില്‍ തെറ്റില്ലെന്നുമാണു ശ്രീകാര്യം പൊലീസിന്റെ മറുപടി. മദ്യപിച്ചു വാഹനമോടിച്ചെന്ന കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ നടപടിയില്‍ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് എസി : ആര്‍.അനില്‍കുമാര്‍ പറഞ്ഞു.

Ads by Google
Tuesday 24 Jul 2018 11.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW