Thursday, November 15, 2018 Last Updated 24 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 02.35 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
യു.ജി. ഏകജാലകം: ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍

ഏകജാലകം വഴിയുള്ള യു.ജി. പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന്‌ ഓഗസ്‌റ്റ്‌ മൂന്നു മുതല്‍ നാലു വരെ പുതുതായി ഓപ്‌ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും വേണ്ടി സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ നടത്തും. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ്‌ മൂലം അലോട്ട്‌മെന്റിന്‌ പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ്‌ ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച്‌ വെബ്‌സൈറ്റില്‍ അക്കൗണ്ട്‌ ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത്‌ ഓപ്‌ഷനുകള്‍ പുതുതായി നല്‍കാം.

പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്‌. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷന്‍ നമ്പര്‍ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പരായിരിക്കും. ലോഗിന്‍ ചെയ്‌തശേഷം അപേക്ഷകനു താന്‍ നേരത്തെ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്‌ഷനുകള്‍ നല്‍കാവുന്നതുമാണ്‌. മേല്‍ വിഭാഗത്തില്‍പ്പെടാത്തവര്‍ക്ക്‌ പുതുതായി ഫീസൊടുക്കി സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്‌. സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്‌ഷനുകള്‍ നല്‍കേണ്ടതാണ്‌. ഓപ്‌ഷനുകള്‍ നല്‍കിയശേഷം അപേക്ഷ സേവ്‌ ചെയ്‌ത്‌ ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടെയോ ഓപ്‌ഷനുകളുടെയോ പ്രിന്റൗട്ട്‌ സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ ഓഗസ്‌റ്റ്‌ എട്ടിന്‌ പ്രസിദ്ധീകരിക്കും.

പി.ജി. ഏകജാലകം: രണ്ടാം അലോട്ട്‌മെന്റിന്‌ ഓപ്‌ഷനുകള്‍ ഇന്ന്‌ അഞ്ചു വരെ പുനഃക്രമീകരിക്കാം

28ന്‌ നടക്കുന്ന ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റിന്‌ പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകര്‍ക്ക്‌ ഓപ്‌ഷനുകള്‍ ഇന്ന്‌ വൈകീട്ട്‌ അഞ്ചു മണി വരെ പുനഃക്രമീകരിക്കാം. അപേക്ഷകര്‍ക്ക്‌ തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ്‌ ഇവ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത്‌ ഓപ്‌ഷനുകളില്‍ ആവശ്യമായ പുനഃക്രീകരണം നടത്താന്‍ സാധിക്കും. എന്നാല്‍ പുതുതായി കോളജുകളോ പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേര്‍ക്കുവാന്‍ ഈ ഘട്ടത്തില്‍ സാധിക്കുകയില്ല.

ഒന്നാം അലോട്ട്‌മെന്റ്‌ വഴി പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക്‌ നിലവില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്‌തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ ഓപ്‌ഷനുകള്‍ ഡിലീറ്റ്‌ ചെയ്യേണ്ടതാണ്‌. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ഥികള്‍ ഹയര്‍ ഓപ്‌ഷന്‍ ഡിലീറ്റ്‌ ചെയ്യാതിരിക്കുകയും തന്മൂലം പ്രോഗ്രാമുകളിലേക്ക്‌/കോളേജുകളിലേക്ക്‌ രണ്ടാം അലോട്ട്‌മെന്റ്‌ ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്‌മെന്റ്‌ ലഭിച്ച പ്രോഗ്രാമിലേക്ക്‌/കോളജിലേക്ക്‌ നിര്‍ബ്ബന്ധമായും പ്രവേശനം നേടേണ്ടതായി വരും. കൂടാതെ അവര്‍ക്ക്‌ ലഭിച്ച ആദ്യ അലോട്ട്‌മെന്റ്‌ റദ്ദാക്കപ്പെടുകയും ചെയ്യും. ഒന്നാം അലോട്ട്‌മെന്റില്‍ സ്‌ഥിര പ്രവേശനം നേടിയിട്ടുള്ളവര്‍ ഹയര്‍ ഓപ്‌ഷനുകള്‍ റദ്ദാക്കേണ്ടതില്ല.

പ്രാക്‌ടിക്കല്‍

ആറാം സെമസ്‌റ്റര്‍ ബി.വോക്‌ മാര്‍ക്കറ്റിങ്‌ മാനേജ്‌മെന്റും ഐ.ടിയും റീടെയില്‍ മാനേജ്‌മെന്റും ഐ.ടി.യും (2015 അഡ്‌മിഷന്‍ റഗുലര്‍/2014 അഡ്‌മിഷന്‍ സപ്ലിമെന്ററി) 2018 ജൂണ്‍/ജൂലൈ പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 26, 27 തീയതികളില്‍ മാന്നാനം കെ.ഇ. കോളജില്‍ നടത്തും.

രണ്ടാം സെമസ്‌റ്റര്‍ എം.ബി.എ. ജൂണ്‍/ജൂലൈ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 25 മുതല്‍ ഓഗസ്‌റ്റ്‌ മൂന്നുവരെ വിവിധ കോളജുകളില്‍ നടത്തും.

പരീക്ഷാഫലം

2017 ജൂലൈയില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ ബി.വോക്‌ (എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ്‌ കോളേജ്‌ ഒഴികെ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ്‌ നാലു വരെ അപേക്ഷിക്കാം.

2018 ഫെബ്രുവരി മാസത്തില്‍ നടത്തിയ രണ്ടാം പ്രഫഷണല്‍ ബി.എ.എം.എസ്‌. (മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 26 വരെ അപേക്ഷിക്കാം.

2018 ഏപ്രിലില്‍ സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ ആന്‍ഡ്‌ പൊളിറ്റിക്‌സില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എ. പൊളിറ്റിക്‌സ്‌ ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌, പൊളിറ്റിക്‌സ്‌ ആന്‍ഡ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌, പൊളിറ്റിക്‌സ്‌ (പബ്ലിക്‌ പോളിസി ആന്‍ഡ്‌ ഗവര്‍ണന്‍സ്‌) (സി.എസ്‌.എസ്‌. റഗുലര്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

സംവരണ സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ബിസിനസ്‌ സ്‌റ്റഡീസില്‍ 2018 19 അദ്ധ്യയന വര്‍ഷത്തേക്കുള്ള എം.ബി.എ. കോഴ്‌സില്‍ എസ്‌.ടി. വിഭാഗത്തില്‍ രണ്ട്‌ സീറ്റൊഴിവുണ്ട്‌. ബിരുദവും കെമാറ്റ്‌ അല്ലെങ്കില്‍ കാറ്റ്‌ അല്ലെങ്കില്‍ സിമാറ്റ്‌ പരീക്ഷയില്‍ ഏതെങ്കിലും ഒന്നില്‍ യോഗ്യത നേടിയവരുമായ എസ്‌.സി./എസ്‌.ടി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 26ന്‌ രാവിലെ 10 മണിക്ക്‌ പഠനവകുപ്പ്‌ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0481 2732288.

ശില്‌പശാല ഓഗസ്‌റ്റ്‌ നാല്‌ മുതല്‍

സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ റിസര്‍ച്ച്‌ ഇന്‍ ലേണിങ്‌ ഡിസെബിലിറ്റീസിന്റെ ആഭിമുഖ്യത്തില്‍ സ്‌പെഷല്‍ ലേണിങ്‌ സപ്പോര്‍ട്ട്‌ സെന്ററിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികളിലെ പഠനപ്രശ്‌നം, പഠനവൈകല്യം എന്നിവ തിരിച്ചറിയലും പരിഹാരബോധനവും എന്ന വിഷയത്തില്‍ ഓഗസ്‌റ്റ്‌ നാല്‌, അഞ്ച്‌ തീയതികളില്‍ നടത്തും. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 9747871570, 8304887715.

Ads by Google
Tuesday 24 Jul 2018 02.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW