കൊച്ചി: സിറോ മലബാര്‍ സഭയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരുടെ സമ്മേളനം ഇന്നു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. രാവിലെ പത്തിനു മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
കുടുംബത്തിനും അല്മായര്ക്കും ജീവനും വേണ്ടിയുള്ള സിനഡ് കമ്മിഷന്റെ ചെയര്മാന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ഫാ. ആന്റണി മൂലയില്‍ വിഷയാവതരണം നടത്തും. അല്മായ കമ്മിഷന് മുന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മോഡറേറ്ററാകും.