Wednesday, November 21, 2018 Last Updated 56 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 02.30 AM

അമ്മമാര്‍ വഴികാട്ടിയാകണം: കര്‍ദിനാള്‍

കൊച്ചി: കുടുംബത്തിനും സമൂഹത്തിനും അമ്മമാര്‍ വെളിച്ചവും വഴികാട്ടിയുമാകണമെന്നു സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ബോധിപ്പിച്ചു. സഭാ മാതൃവേദിയുടെ ദേശീയ നേതൃസംഗമവും അര്‍ധവാര്‍ഷിക ജനറല്‍ ബോഡി യോഗവും കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ്‌ ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. ഡയറക്‌ടര്‍ ഫാ. വില്‍സന്‍ എലുവത്തിങ്കല്‍, ജനറല്‍ സെക്രട്ടറി റോസിലി പോള്‍, ട്രഷറര്‍ മേരി ജോസഫ്‌, ആന്‍സി ആല്‍ബര്‍ട്ട്‌, സിജി ലൂക്‌സണ്‍, ആനിമേറ്റര്‍ സിസ്‌റ്റര്‍ ഗ്ലാഡിസ്‌, അനില ഫിലിപ്പ്‌ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളില്‍ ഫാ. ജോര്‍ജ്‌ വയലില്‍, സിസ്‌റ്റര്‍ ഗ്ലാഡിസ്‌, സിസ്‌റ്റര്‍ ഷെറിന്‍, ഡോ. ജീന ദേവസ്യ എന്നിവര്‍ ക്ലാസെടുത്തു.
കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Tuesday 24 Jul 2018 02.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW