Friday, September 14, 2018 Last Updated 18 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 02.05 AM

നവാസ്‌ ഷെരീഫിന്റെ ആരോഗ്യം: പാകിസ്‌താനില്‍ വിവാദം

uploads/news/2018/07/235710/in2.jpg

ഇസ്ലാമബാദ്‌: റാവല്‍പിണ്ടിയിലെ ആദിയാല ജയിലില്‍ കഴിയുന്ന പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ ആരോഗ്യം സംബന്ധിച്ചു വിവാദം. അദ്ദേഹത്തിന്റെ രക്‌തസമ്മര്‍ദം ജീവനുഭീഷണിയാകുന്ന നിലയിലാണെന്നു പി.എം.എല്‍(എന്‍) നേതാക്കള്‍ അറിയിച്ചു. സ്‌ഥിരം ഡോക്‌ടറെ കാണാന്‍ അദ്ദേഹത്തിന്‌ അനുമതി നല്‍കിയില്ലെന്നും ആരോപണമുണ്ട്‌. അദ്ദേഹത്തിന്റെ വൃക്കകള്‍ക്ക്‌ അണുബാധയുണ്ടെന്നും ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചതായും ദ്‌ എക്‌സ്‌പ്രസ്‌ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.വിവാദത്തെ തുടര്‍ന്ന്‌ നാലംഗ മെഡിക്കല്‍ബോര്‍ഡ്‌ അദ്ദേഹത്തെ പരിശോധിച്ചു. 2016- ല്‍ ഹൃദ്‌രോഗ സംബന്ധമായ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ ഷെരീഫിനെ ഇതിനുമുമ്പ്‌ റാവല്‍പിണ്ടി ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ വിദഗ്‌ധര്‍ പരിശോധിച്ചിരുന്നു. നവാസ്‌ ഷെരീഫിനെയും മകള്‍ മറിയത്തെയും അനധികൃത സ്വത്തുസമ്പാദനക്കേസിലാണ്‌ ജൂലൈ 6ന്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലാക്കിയത്‌. ഷെരീഫിന്‌ 10 വര്‍ഷവും മകള്‍ക്ക്‌ ഏഴ്‌ വര്‍ഷവുമാണു ജയില്‍ശിക്ഷ അനുഭവിക്കേണ്ടത്‌.

Ads by Google
Tuesday 24 Jul 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW