Saturday, February 23, 2019 Last Updated 17 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 02.05 AM

സൗദിയില്‍ വിദേശികള്‍ക്ക്‌ തൊഴില്‍ മാറ്റാന്‍ അനുമതി വരുന്നു

uploads/news/2018/07/235709/in1.jpg

റിയാദ്‌ : സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴില്‍ മാറ്റത്തിനുള്ള അനുമതി പുനഃസ്‌ഥാപിക്കാന്‍ തീരുമാനം. സെപ്‌റ്റംബര്‍ 11 (മുഹറം ഒന്ന്‌) മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ക്ക്‌ അനുസൃതമായി പ്രഫഷന്‍ മാറ്റ സേവനം പുനരാരംഭിക്കാനാണ്‌ തൊഴില്‍-സാമൂഹിക മന്ത്രാലയത്തിന്റെ തീരുമാനം. വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയതോടെ നിര്‍ത്തിവച്ചിരുന്ന സേവനമാണു വീണ്ടും തുടങ്ങുന്നത്‌.
ഏതെങ്കിലും തൊഴില്‍വിസയില്‍ സൗദിയിലെത്തിയതിനു ശേഷം തങ്ങളുടെ വിദ്യാഭ്യാസത്തിന്‌ അനുസൃതമായ ജോലി തേടിപ്പിടിച്ച്‌ അതിലേക്കു മാറുകയായിരുന്നു പ്രവാസികളുടെ രീതി. അതു നിര്‍ത്തിവച്ചതോടെ ഫ്രീ വിസയിലടക്കം സൗദിയിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ പ്രതിസന്ധിയിലായിരുന്നു. പ്രഫഷന്‍ മാറ്റത്തിന്‌ അനുമതിയാകുന്നതോടെ ഏതു തൊഴില്‍ വിസയിലെത്തിയാലും മെച്ചപ്പെട്ട അവസരം തേടിപ്പിടിക്കാന്‍ അവസരമൊരുങ്ങും.
രാജ്യാന്തരക്ല ാസിഫിക്കേഷനുകളുമായി ഒത്തുപോകുന്ന വ്യവസ്‌ഥകള്‍ക്ക്‌ അനുസൃതമായാണു മുഹറം ഒന്നു മുതല്‍ തൊഴില്‍മാറ്റം അനുവദിക്കുകയെന്നു മന്ത്രാലയത്തിലെ വക്‌താവ്‌ ഖാലിദ്‌ അബല്‍ഖൈല്‍ പറഞ്ഞു. തൊഴില്‍-സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴിയാണ്‌ തൊഴില്‍മാറ്റത്തിന്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനും ഉപയോക്‌താക്കള്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും പുതിയ തീരുമാനം സഹായിക്കുമെന്നാണു പ്രതീക്ഷ.
പുതിയ തൊഴില്‍ എന്‍ജിനീയറിങ്‌, ഹെല്‍ത്ത്‌, അക്കൗണ്ടിങ്‌ മേഖലകളുമായി ബന്ധപ്പെട്ടവയാണെങ്കില്‍ തൊഴിലാളിക്ക്‌ പ്രഫഷന്‍ പ്രാക്‌ടീസ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടുണ്ടെന്ന്‌ ഉറപ്പാക്കുന്നതിന്‌ കൗണ്‍സില്‍ ഓഫ്‌ സൗദി എന്‍ജിനീയേഴ്‌സ്‌, സൗദി കമ്മിഷന്‍ ഫോര്‍ ഹെല്‍ത്ത്‌ സ്‌പെഷാലിറ്റീസ്‌, സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ്‌ പബ്ലിക്‌ അക്കൗണ്ടന്റ്‌സ്‌ എന്നിവയുമായി സഹകരിച്ചാകും നടപടികള്‍.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Tuesday 24 Jul 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW