Saturday, July 20, 2019 Last Updated 13 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 02.04 AM

പരസ്‌പരം ഭീഷണി മുഴക്കി ഇറാനും അമേരിക്കയും

വാഷിങ്‌ടണ്‍/ടെഹ്‌റാന്‍: അമേരിക്ക - ഇറാന്‍ ബന്ധം വഷളായതിനു പിന്നാലെ പരസ്‌പരം ഭീഷണി മുഴക്കി രാഷ്‌ട്രത്തലവന്മാര്‍. ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തവിധമുള്ള തിരിച്ചടി ഇറാന്‍ നേരിടേണ്ടിവരുമെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡൊണള്‍ഡ്‌ ട്രംപ്‌ മുന്നറിയിപ്പ്‌ നല്‍കി. സിംഹത്തിന്റെ വാലില്‍ പിടിച്ചുകളിക്കരുതെന്ന മുന്നറിയിപ്പാണ്‌ ഇറാന്‍ പ്രസിഡന്റ്‌ ഹസന്‍ റൂഹാനിയുടേത്‌.
ഇതോടെ ആണവകരാറിന്റെ പേരിലുള്ള ഇറാന്‍- യു.എസ്‌. ഭിന്നത പുതിയ തലത്തിലെത്തി. ഇറാനുമായുള്ള ഏറ്റുമുട്ടല്‍ എല്ലാ യുദ്ധങ്ങളുടെയും മാതാവാകുമെന്ന റൂഹാനിയുടെ പരാമര്‍ശമാണു വാഗ്‌പോരിനു തുടക്കമിട്ടത്‌. ഇറാനിലെ ആത്മീയ നേതാക്കള്‍ കപടവേഷധാരികളാണെന്നു പ്രതികരിച്ച യു.എസ്‌. സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌ പോംപേയോയാണ്‌ അടുത്ത പ്രകോപനം നടത്തിയത്‌. നിങ്ങളുടെ അക്രമത്തിന്റെയും മരണത്തിന്റെയും വാക്കുകള്‍ കേട്ടിരിക്കുന്ന രാജ്യമല്ല അമേരിക്കയെന്നു റൂഹാനിക്കു ട്രംപ്‌ ട്വിറ്ററിലൂടെ മറുപടി നല്‍കി.
ഡോണള്‍ഡ്‌ ട്രംപിന്റെ ഭീഷണി മനഃശാസ്‌ത്ര യുദ്ധത്തിന്റെ ഭാഗമെന്നു ഇറാനിലെ സൈനിക നേതൃത്വവും പ്രതികരിച്ചു. ഇറാനെതിരേ നടപടിയെടുക്കാന്‍ കഴിയുന്ന സ്‌ഥിതിയിലല്ല യു.എസ്‌. പ്രസിഡന്റെന്നും ജനറല്‍ ഗോലാം ഹൊസൈന്‍ ഗെയ്‌പോര്‍ അഭിപ്രായപ്പെട്ടു.
"ഇറാന്‍ പ്രസിഡന്റ്‌ റുഹാനിക്ക്‌" എന്ന മുഖവുരയോടെയാണു ട്രംപിന്റെ ട്വീറ്റ്‌ തുടങ്ങിയത്‌. അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ഇനിമേലാല്‍ ശ്രമിക്കരുത്‌. അല്ലാത്തപക്ഷം ചരിത്രത്തില്‍ വളരെ കുറച്ചുപേര്‍ മാത്രം അനുഭവിച്ച തരത്തിലുള്ള പ്രത്യാഘാതം നിങ്ങള്‍ക്ക്‌ നേരിടേണ്ടിവരും. നിങ്ങളുടെ ഭ്രാന്തന്‍വാക്കുകള്‍ കേട്ടിരിക്കുന്ന രാജ്യമായിരിക്കില്ല ഇനി അമേരിക്ക. സൂക്ഷിക്കുക - എന്ന്‌ അദ്ദേഹം കുറിച്ചു.

Ads by Google
Tuesday 24 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW