Friday, September 14, 2018 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 02.04 AM

പാക്‌ ധനപ്രതിസന്ധി: ചൈനയുടെ സ്വപ്‌ന ഇടനാഴിപദ്ധതി മുടന്തുന്നു

ഇസ്ലാമാബാദ്‌: അയ്യായിരം കോടി ഡോളര്‍ മുതല്‍മുടക്കുള്ള ചൈന-പാകിസ്‌താന്‍ സാമ്പത്തിക ഇടനാഴി പദ്ധതി പാക്‌ ദേശീയപാതാ അതോറിറ്റിയുടെ സാമ്പത്തികപ്രതിസന്ധി മൂലം മുടങ്ങി. ചൈനയിലെ സിങ്‌ജിയാങ്‌ പ്രവിശ്യയേയും പാകിസ്‌താനിലെ ബലൂചിസ്‌താന്‍ പ്രവിശ്യയിലുള്ള ഗ്വാദര്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന, ചൈനയുടെ സ്വപ്‌നപദ്ധതിയാണിത്‌. ഇതു പൂര്‍ത്തിയായാല്‍ ചൈനയ്‌ക്ക്‌ അറേബ്യന്‍ സമുദ്രാതിര്‍ത്തിയിലേക്കുള്ള പ്രവേശനം സുഗമമാകും.
500 കോടി രൂപയുടെ ചെക്കുകള്‍ മടങ്ങിയതിനേത്തുടര്‍ന്ന്‌ ഇടനാഴി പദ്ധതിയില്‍പ്പെട്ട പല നിര്‍മാണപ്രവൃത്തികളും കരാറുകാര്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നു പാക്‌ പത്രം "ഡോണ്‍" റിപ്പോര്‍ട്ട്‌ ചെയ്‌തു.
കറാച്ചി-ലാഹോര്‍ മോട്ടോര്‍വേ പദ്ധതിയും മുടങ്ങിയവയില്‍ ഉള്‍പ്പെടും. നിര്‍മാണങ്ങള്‍ നിലച്ചതിനേത്തുടര്‍ന്ന്‌ ഇതുമായി ബന്ധപ്പെട്ട നിരവധി പ്രാദേശിക കമ്പനികളും എന്‍ജിനീയര്‍മാരും തൊഴിലാളികളും പ്രതിസന്ധിയിലായി.
സര്‍ക്കാരുമായി ചര്‍ച്ചചെയ്‌ത്‌ പ്രശ്‌നം ഉടന്‍ പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു പാക്‌ ദേശീയപാതാ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതികളില്‍ പലതിനും സാമ്പത്തികപ്രതിസന്ധി തടസമായിട്ടുണ്ട്‌.
ചൈനാ-പാക്‌ സാമ്പത്തിക ഇടനാഴിക്കു പുറമേ ചൈനയുടെ ബെല്‍റ്റ്‌ ഓഫ്‌ റോഡ്‌ പദ്ധതിയില്‍ ബംഗ്ലാദേശ്‌, ഇന്ത്യ, മ്യാന്‍മര്‍, ന്യൂ യൂറേഷ്യന്‍ പാലം, ചൈന-മംഗോളിയ-റഷ്യ സാമ്പത്തിക ഇടനാഴി, ചൈന-ഇന്‍ഡോചൈന പെനിന്‍സുല സാമ്പത്തിക ഇടനാഴി, 21-ാം നൂറ്റാണ്ടിലെ സാമുദ്രിക പട്ടുപാത എന്നിവയും ഉള്‍പ്പെടുന്നു.

Ads by Google
Tuesday 24 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW