Saturday, February 23, 2019 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 02.04 AM

ഖത്തറിനെതിരായ ഉപരോധം: യു.എ.ഇക്കെതിരേ രാജ്യാന്തര കോടതി

ദ്‌ ഹേഗ്‌: ഖത്തര്‍ പൗരന്മാരുടെ അവകാശം സംരക്ഷിക്കാന്‍ യു.എ.ഇക്ക്‌ യു.എന്‍. കോടതിയുടെ നിര്‍ദേശം. യു.എ.ഇയിലെ ഖത്തര്‍ വിദ്യാര്‍ഥികള്‍ക്കു പഠനം പൂര്‍ത്തിയാക്കാന്‍ അവസരം ഉറപ്പാക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നംമൂലം വേര്‍പിരിയപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ഒരുമിച്ചു ജീവിക്കാന്‍ അവസരം നല്‍കണം. ഖത്തര്‍ സ്വദേശികളെ വിവാഹം ചെയ്‌ത യു.എ.ഇ. പൗരന്മാരുടെ പ്രശ്‌നം പരിഹരിക്കാനാണു നിര്‍ദേശം.
ഭീകരര്‍ക്കു പിന്തുണ നല്‍കുന്നെന്ന്‌ ആരോപിച്ചു സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനാണു ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്‌.

Ads by Google
Tuesday 24 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW