Tuesday, December 11, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 08.57 PM

മംഗളം എന്‍ജിനിയറിംഗ് കോളജിലെ ഒന്‍പതു വിദ്യാര്‍ഥികള്‍ക്ക് ജപ്പാന്‍ ഫെല്ലോഷിപ്പ്

Mangalam Engineering  college

കോട്ടയം: ജപ്പാനിലെ പ്രശസ്തമായ സകൂറാ സയന്‍സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് ഏറ്റുമാനൂര്‍ മംഗളം എന്‍ജിനിയറിംഗ് കോളജിലെ ഒന്‍പതു വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ജപ്പാനില്‍ രണ്ടാഴ്ച സന്ദര്‍ശനം നടത്തി ആധുനിക സാങ്കേതികവിദ്യകള്‍ മനസ്സിലാക്കാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ജപ്പാനിലെ മുന്‍നിര ശാസ്ത്ര സാങ്കേതികശാസ്ത്ര സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, പ്രമുഖ കമ്പനികള്‍ എന്നിവ സന്ദര്‍ശിച്ച് പഠനം നടത്തുന്ന ജപ്പാന്‍-ഏഷ്യ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ജപ്പാന്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ളതാണ്. ഏഷ്യന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി.

Mangalam Engineering  college

തെരഞ്ഞെടുക്കപ്പെട്ടവര്‍: നിഷ മേരി അഗസ്റ്റിന്‍ (സിവില്‍ എഞ്ചിനിയറിങ്), വിഷ്ണു പ്രസാദ്, അഗത്ത് എമ്മാനുവേല്‍, ആരതി സോമന്‍, ഗായത്രി വര്‍മ (എല്ലാവരും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്), ഇ.എസ്. അനല്‍, രാധാ ലക്ഷ്മി (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ്), ബെഞ്ചമിന്‍ എ. ജേക്കബ് (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്). കാര്‍ത്തിക നായര്‍ (മെക്കാനിക്കല്‍ എന്‍ജിനിയറിങ്) എന്നിവരാണ് ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കോളജിലെ ഒരു അധ്യാപകന്‍ ഇവരെ അനുഗമിക്കും.

വിമാനയാത്രാക്കൂലി, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഫീസ്, താമസം, ഭക്ഷണം, ജപ്പാനിലെ യാത്ര, ഇന്‍ഷുറന്‍സ് എന്നിവയടങ്ങുന്നതാണ് ഫെല്ലോഷിപ്പ്. വിദ്യാര്‍ഥികള്‍ ടോയോ സര്‍വകലാശാലയിലെ ബയോ നാനോ ഇലക്‌ട്രോണിക്‌സ് റിസര്‍ച്ച് സെന്റര്‍, ബയോ നാനോ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന കവാഗോ കാമ്പസ്, അഡ്വാന്‍സ്ഡ് എക്വിപ്‌മെന്റ് ഫാക്ടറി, അഡ്വാന്‍സ്ഡ് സയന്‍സ് മ്യൂസിയം, എഡോ ടോക്യോ മ്യൂസിയം, ഊമിയ റേയില്‍വേ മ്യൂസിയം, കവാഗോ എഡോ ടൗണ്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ജപ്പാനിലെ ആധുനിക ശാസ്ത്ര സാങ്കേതിക ശാസ്ത്ര ശാഖകള്‍ പരിചയപ്പെടുന്നതിനൊപ്പം നൊബേല്‍ സമ്മാന ജേതാക്കളടക്കമുള്ള വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും.

കേരളത്തിലെ എന്‍ജിനിയറിംഗ് കോളജുകളില്‍ മുന്‍നിരയിലുള്ള സ്ഥാപനമാണ് മംഗളം എന്‍ജിനയിറിങ് കോളജ്. പാഠ്യ-പാഠ്യേതര വിഷയങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന കോളജ് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുന്നു. മംഗളം കോളജിന് ജപ്പാനിലെ ടോയോ സര്‍വകലാശാലയുമായി അക്കാദമിക് പ്രോഗ്രാം കൂട്ടുകെട്ടുണ്ട്

Ads by Google
Monday 23 Jul 2018 08.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW