Friday, July 05, 2019 Last Updated 25 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 08.18 PM

പാമ്പ് വൈന്‍ ഉണ്ടാക്കാനായി ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ചു: ദുരന്തം ഇരന്നുവാങ്ങിയ നാടകീയ സംഭവം ഇങ്ങനെ

Snake bite

ബീജിംഗ്: പാമ്പ് വൈന്‍ ഉണ്ടാക്കാനായി ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ചു. ചൈനീസ് യുവതിയാണ് പാരമ്പര്യ പാമ്പ് വൈന്‍ ഉണ്ടാക്കാനായി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നത്. കഴിഞ്ഞ ചൊവാഴ്ച വടക്കന്‍ ചൈനയിലെ ഷാന്‍ചിയിലാണ് ഇരുപത്തിയൊന്നുകാരിയായ യുവതി ദുരന്തം ഇരന്നുവാങ്ങിയത്.

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഷുവാന്‍ഷുവാനിലാണ് വിഷപാമ്പിനെ ഓര്‍ഡര്‍ ചെയ്തത്. ഇതേ പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്നായ വൈന്‍ ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതി. ലോക്കല്‍ കൊറിയര്‍ കമ്പനിയാണ് പാമ്പിനെ യുവതിയുടെ വീട്ടിലെത്തിച്ചത്. സാധനം എത്തിച്ചയാള്‍ ബോക്‌സിനുള്ളില്‍ വിഷപ്പാമ്പ് ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്ന് ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് യുവതിയുടെ അമ്മ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

പാമ്പിനെ ജീവനോടെ മദ്യത്തിനുള്ളില്‍ ഇട്ട് പ്രത്യേക രീതിയിലാണ് പാമ്പ് ശെവന്‍ ഉണ്ടാക്കുന്നത്. വിഷ ചികിത്സയ്ക്ക് ചൈനയില്‍ പാരമ്പര്യമായി ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചു വരുന്നതാണ്. എന്നാല്‍ വീട്ടിലെത്തിച്ച പാമ്പ് പിന്നാലെ രക്ഷപ്പെട്ടുവെന്നും തുടര്‍ന്ന് വീട്ടിനുള്ളില്‍ നിന്നു തന്നെ കണ്ടെടുത്തായും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴി ഇത്തരത്തില വന്യജീവികളെ വില്‍ക്കുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ചെറിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഇപ്പോഴും ഇത്തരത്തില്‍ വില്‍പ്പന നടത്താറുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW