Sunday, August 12, 2018 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 03.20 PM

കുവാജ് സിൻഡ്രോം – ഗർഭത്തിന്റെ ബുദ്ധിമുട്ടുകൾ പുരുഷന്മാരിൽ!

Couvade Syndrome

എന്താണ് കുവാജ് സിൻഡ്രോം (What is Couvade syndrome)?

നിർവചനം: ‘കുവാജെ’ (Couvade) എന്ന വാക്ക് രൂപംകൊണ്ടിരിക്കുന്നത് ‘വിരിയിക്കുക’ എന്ന് അർത്ഥം വരുന്ന ‘കുവർ’ (Couver) എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ്. പുരാതന സമൂഹങ്ങളിൽ, പ്രസവവുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന ചില ആചാരങ്ങളെക്കുറിച്ച് പറയുന്ന അവസരത്തിൽ, 1965 ൽ, എഡ്വേർഡ് ബെർനെറ്റ് ടൈലർ എന്ന ഒരു നരവംശ ശാസ്ത്രജ്ഞനാണ് ഈ വാക്ക് ലോകത്തിനു പരിചയപ്പെടുത്തിയത്.

കുവാജ് സിൻഡ്രോമിന് ‘സിമ്പതറ്റിക് പ്രെഗ്നൻസി’ എന്നും പേരുണ്ട്. ഗർഭിണിയായ പങ്കാളിക്ക് അനുഭവപ്പെടുന്ന അതേ ബുദ്ധിമുട്ടുകൾ – ഛർദി, നടുവു വേദന, കോച്ചിപ്പിടുത്തം, അടിവയറ്റിൽ വേദന, തലവേദന തുടങ്ങിയവ – പുരുഷനും അനുഭവപ്പെടുന്ന അവസ്ഥയാണിത്. ഇത് കൂടുതലായും, ഒരു ‘സൈക്കൊസൊമാറ്റിക്’ (മാനസിക പ്രശ്നം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ) പ്രശ്നമായാണ് കണക്കാക്കുന്നത്.

കുവാജ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ എന്തൊക്കെ (What are symptoms of couvade syndrome)?


ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

1. വിശപ്പിൽ വരുന്ന വ്യത്യാസം
2. ആഹാരത്തോടെ അമിതമായ ആസക്തി
3. ഓക്കാനം
4. ദഹനക്കേട്
5. തലവേദന
6. പല്ലുവേദന
7. നടുവുവേദന
8. ശരീരഭാരം കൂടൽ
9. ഉറക്കമില്ലായ്മ
10. മനോനിലയിൽ പെട്ടെന്നു വരുന്ന മാറ്റങ്ങൾ
11. വയറിളക്കം
12. മലബന്ധം
പങ്കാളിയുടെ ഗർഭം മൂന്നും നാലും മാസത്തിലെത്തുമ്പോഴും പ്രസവ സമയമടുക്കുന്ന അവസരത്തിലുമാണ് ലക്ഷണങ്ങൾ കൂടുതൽ രൂക്ഷമാകുന്നത്.

കുവാജ് സിൻഡ്രോമിന്റെ കാരണങ്ങൾ എന്തൊക്കെ (What are the causes of couvade syndrome)?


ഇതെക്കുറിച്ച് കൂടുതൽ വ്യക്തതയില്ല. എന്നാൽ, ഇനി പറയുന്നവ കുവാജ് സിൻഡ്രോമിലേക്ക് നയിച്ചേക്കാം;

1. പങ്കാളിയോടുള്ള സഹാനുഭൂതി അല്ലെങ്കിൽ അനുതാപം
2. കുട്ടി ജനിക്കാൻപോകുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠ.
3. പിറക്കാൻ പോകുന്ന കുഞ്ഞിനെ അംഗീകരിക്കുന്നതിനായി
4. പിതൃത്വത്തിന്റെ അവകാശമുറപ്പിക്കൽ
5. പങ്കാളിലെ ഗർഭിണിയാക്കിയതിനെ കുറിച്ചുള്ള കുറ്റബോധം പ്രദർശിപ്പിക്കൽ
6. കുട്ടിയെ ഉദരത്തിൽ വഹിക്കുന്ന മാതാവിനോടുള്ള അസൂയ
7. കുട്ടിക്ക് ജന്മം നൽകുന്ന അമ്മയുടെ അനുഭവത്തോടുള്ള വെറുപ്പ്

അടുത്ത നടപടികൾ (Next Steps)


കുവാജ് സിൻഡ്രോം എന്നത് ഒരു പ്രത്യേക രോഗമോ അല്ലെങ്കിൽ മാനസിക പ്രശ്നമോ അല്ല. ചില പഠനങ്ങളിൽ ഇതൊരു സാധാരണ സംഭവമായി കണക്കാക്കുന്നു. മിക്കപ്പോഴും, ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ തീവ്രത കുറഞ്ഞതായിരിക്കും.

പങ്കാളി കുഞ്ഞിനു ജന്മം നൽകുന്നതോടെ കുവാജ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ അപ്രത്യക്ഷമാവുകയാണ് പതിവ്. പിരിമുറുക്കം കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക. രക്ഷകർത്താവിന്റെ ഉത്തരവാദിത്വങ്ങളിലേക്കുള്ള മാറ്റത്തിനായി കുടുംബാംഗങ്ങളുടെ സഹായം സ്വീകരിക്കുക.

കടപ്പാട്: modasta.com

Ads by Google
Monday 23 Jul 2018 03.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW