Wednesday, November 21, 2018 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 02.56 PM

വാഡ്രോബ് എങ്ങനെ ഒരുക്കാം ?

uploads/news/2018/07/235562/watdroblifrstyl230718.jpg

അടുക്കും ചിട്ടയോടും വാഡ്രോബ് ഒരുക്കാന്‍ വലിയ പ്രയാസമാണെന്ന് പറയുന്നവരുണ്ട്. എന്നാലതിനുമുണ്ട് ചില എളുപ്പവഴികള്‍...

1. തുരുമ്പുപിടിക്കാത്ത വാര്‍ഡ്രോബുകളില്‍ വേണം തുണി വയ്ക്കാന്‍.
2. ആവശ്യത്തിലധികം വസ്ത്രങ്ങള്‍ അലമാരയില്‍ കുത്തിനിറയ്ക്കരുത്.

3. വലിയ വാര്‍ഡ്രോബില്‍ ആറടി ഉയരത്തില്‍ വരെ വസ്ത്രങ്ങളും ബാക്കി സ്ഥലത്ത് കര്‍ട്ടനുകള്‍, തലയണകള്‍, സ്വെറ്ററുകള്‍, സ്യൂട്ട്കേയ്സുകള്‍, ട്രാവല്‍ ബാഗുകള്‍ തുടങ്ങി എപ്പോഴും ആവശ്യമില്ലാത്തവയും സൂക്ഷിക്കാം.
4. വസ്ത്രങ്ങള്‍ ഒരുമിച്ച് അടുക്കിവയ്ക്കാതെ കുടുംബാംഗങ്ങളുടേത് തരംതിരിച്ച് വയ്ക്കുക.

5. കാഷ്വല്‍ വെയറുകള്‍ക്കും പാര്‍ട്ടിവെയറിനും സ്ഥിരം ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ക്കും പ്രത്യേകം സ്ഥലം നല്‍കണം.
6. സ്വെറ്റര്‍, കമ്പിളി വസ്ത്രങ്ങള്‍ എന്നിവ സീസണ്‍ കഴിയുമ്പോള്‍ വാര്‍ഡ്രോബിന്റെ താഴത്തെ തട്ടിലേക്ക് മാറ്റിവയ്ക്കാം.

7. കുര്‍ത്തകളും അവയ്ക്ക് ചേരുന്ന ലെഗിന്‍സും അടുത്തടുത്തായി വയ്ക്കണം. ചുരിദാര്‍ ടോപ്പും ബോട്ടവും ദുപ്പട്ടയും ഒരുമിച്ച് വയ്ക്കാന്‍ മറക്കരുത്. ദിവസവും ധരിക്കാനുള്ള വസ്ത്രങ്ങള്‍ തലേദിവസംതന്നെ ഹാങ്ങറില്‍ ക്ലിപ് ചെയ്തിടാം.
8. ഇസ്തരിയിട്ട് ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ അലമാരയ്ക്കുള്ളില്‍ പ്രത്യേകം സ്ഥലം വേണം. ആവശ്യമുള്ള വസ്ത്രത്തിന് മുകളിലുള്ളവ ശ്രദ്ധയോടെ മാറ്റിവച്ച ശേഷം വേണ്ട വസ്ത്രം തെരഞ്ഞെടുക്കുക.

9. കോട്ടനല്ലാത്ത സാരികള്‍ ഹാങ്ങറില്‍ ക്ലിപ് ചെയ്ത് തൂക്കിയിടാം. പട്ടുസാരികള്‍ സുതാര്യമായ കവറിനുള്ളില്‍ സൂക്ഷിക്കാം. ഒപ്പം ബ്ലൗസുകളും മടക്കിവയ്ക്കണം. ഷിഫോണ്‍, ജോര്‍ജറ്റ് വസ്ത്രങ്ങള്‍ക്കുള്ളില്‍ പേപ്പര്‍വച്ച് മടക്കുന്നതാണ് എളുപ്പം. വസ്ത്രങ്ങള്‍ ഭംഗിയോടെ അടുക്കിവയ്ക്കാനിത് സഹായിക്കും.
10. സോക്സ്, ടൈ, സേ്റ്റാള്‍ എന്നിവ അലമാരയ്ക്കുള്ളില്‍ പെട്ടെന്ന് കാണാവുന്ന രീതിയില്‍ ഒതുക്കി വയ്ക്കാം. സോക്സുകള്‍ ഒന്നിനുള്ളില്‍ ഒന്ന് തിരുകിവച്ചാല്‍ ജോഡി മാറിപ്പോവില്ല.
11. ഷിഫോണ്‍, സില്‍ക്ക് സേ്റ്റാളുകള്‍ ഭംഗിയായി മടക്കി വാര്‍ഡ്രോബിനുള്ളിലെ റാഡില്‍ ക്ലിപ് ചെയ്ത് തൂക്കാം. ടൈയും ഇതുപോലെ റാഡില്‍ ക്ലിപ് ചെയ്യാം.

Ads by Google
Monday 23 Jul 2018 02.56 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW