Friday, September 07, 2018 Last Updated 36 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 02.49 PM

നോക്കിയ 6.1 പ്ലസ് ഉടൻ വിപണിയിലേക്ക്

Nokia 6.1 Plus Android

നോക്കിയ 6.1 പ്ലസ് ആഗോള വിപണിയിൽ ഉടൻ എത്തുന്നു. ജൂലായ് 24 മുതൽ ഫോൺ ലഭ്യമായിത്തുടങ്ങും. ഹോങ് കൊങ്ങിൽ ആണ് ആദ്യമായി ഈ മോഡൽ എത്തുന്നത്. 2,228 എച്കെഡി (ഏകദേശം 20,100 രൂപ) ആണ് ഫോണിന് വിലയെന്നാണ് റിപ്പോർട്ട്.

നോക്കിയ 6.1 പ്ലസ് ആൻഡ്രോയിഡ് വൺ അടിസ്ഥാനമാക്കിയുള്ള നോക്കിയ എക്‌സ് 6 ആഗോള വേരിയന്റാണ് എന്ന് പറയാം. 5.8 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2280 പിക്സൽ ഡിസ്പ്ലേയാണ് ഇതിനുള്ളത്. 64GB ഇൻബിൽറ്റ് സ്റ്റോറേജും മൈക്രോഎസ്ഡി കാർഡ് വഴി 400GB വരെ ദീർഘിപ്പിക്കാനും സാധിക്കും. ഡ്യുവൽ സിം, ആൻഡ്രോയിഡ് 8.1ഒറിയോ, , 2.5D ഗോറില്ല ഗ്ലാസ് 3, ഡിസ്‌പ്ലേ നോച്ച്, 19: 9 അനുപാതമുള്ള ഡിസ്‌പ്ലേ, ഒക്ട കോർ സ്നാപ്ഡ്രാഗൺ 636 SoC, 4 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ.

3060mAh ബാറ്ററിയാണ് ഫോൺ ഉപയോഗിക്കുന്നത്. 30 മിനിട്ടിനുള്ളിൽ 50 ശതമാനം വരെ ചാർജ്ജ് ചെയ്യാൻ ഫോണിന് പറയുന്ന. ക്യുക്ക് ചാർജ് 3.0യും ഫോണിലുണ്ട്. പ്രൈമറി 16 മെഗാപിക്സൽ സെൻസറും സെക്കൻഡറി 5 മെഗാപിക്സൽ മോണോക്രോം സെൻസറോടു കൂടിയ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 16 മെഗാപിക്സൽ ക്യാമറയാണ് മുന്നിൽ. ഒപ്പം ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ട്. 4 ജി വോൾട്ട്, വൈഫൈ, ബ്ലൂടൂത്ത് v5.0, ജിപിഎസ്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്- സി പോർട്ട് എന്നിവയാണ് നോക്കിയ 6.1 പ്ലസ് കണക്ടിവിറ്റി ഓപ്ഷനുകൾ.

Ads by Google
Ads by Google
Loading...
TRENDING NOW