Friday, June 21, 2019 Last Updated 52 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.12 PM

ശിവസേന സഖ്യം ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി അമിത് ഷാ; ബി.ജെ.പിയെ കടന്നാക്രമിച്ച് വീണ്ടും ഉദ്ധവ് താക്കറെ

രാജ്യത്ത് പശുവിന് കിട്ടുന്ന സുരക്ഷപോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നും താക്കറെ വിമര്‍ശിച്ചു.
 Shiv Sena,  BJP

മുംബൈ: 2910ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യമുണ്ടാകില്ലെന്ന സൂചന നല്‍കി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയാണ് അമിത് ഷാ നല്‍കിയത്. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്ക് അമിത് ഷാ നിര്‍ദേശം നല്‍കി.

'സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളിലേക്കും 288 നിയമസഭാ സീറ്റുകളിലേക്കും ഒറ്റയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പ് നടത്താന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയതായി മുതിര്‍ന്ന ബി.ജെ.പി നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. അവിശ്വാസ വോട്ടിനെ അതിജീവിച്ച സര്‍ക്കാരിന് അതിനുള്ള ഊര്‍ജം ലഭിച്ചതായും ഇന്നലെ മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ വ്യക്തമാക്കി.

അതേസമയം, ബി.ജെ.പിക്കെതിരെ വീണ്ടും കടന്നാക്രമിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തി. സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ നടപ്പാക്കാനാണ് താന്‍ പ്രയത്‌നിക്കുന്നതെന്നും 'പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വപ്നങ്ങള്‍ നടപ്പാക്കാനല്ലെന്നും' അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ 'സാമ്‌ന'യില്‍ നല്‍കിയ അഭിമുഖത്തിലാണ് താക്കറെയുടെ പരാമര്‍ശം. തങ്ങള്‍ 'ഭാരതീയ ജനതയുടെ' സുഹൃത്തുക്കളാണ്. ഏതെങ്കിലും പാര്‍ട്ടിയുടേതല്ല. രാജ്യത്ത് പശുവിന് കിട്ടുന്ന സുരക്ഷപോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നും താക്കറെ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം നടന്ന അവിശ്വാസവോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതിനു പിന്നാലെയാണ് സര്‍ക്കാരിനെയും ബി.ജെ.പിയേയും വിമര്‍ശിക്കാനും താക്കറെ തയ്യാറായത്.

Ads by Google
Ads by Google
Loading...
TRENDING NOW