Tuesday, May 21, 2019 Last Updated 10 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 12.27 PM

സര്‍ക്കാര്‍ സ്ഥാപനത്തില്‍ 21 പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി ; ജീവനക്കാരും രാഷ്ട്രീയക്കാരും ഉപയോഗിച്ചത് വര്‍ഷങ്ങളോളം ; എതിര്‍ത്ത കുട്ടിയെ കൊന്നു പരിസരത്ത് തന്നെ കുഴിച്ചുമൂടി...!!!

uploads/news/2018/07/235525/bihar.jpg

മുസാഫര്‍പൂര്‍: സര്‍ക്കാര്‍ നടത്തിയിരുന്ന അഭയകേന്ദ്രത്തിലെ അധികൃതര്‍ പ്രായപൂര്‍ത്തിയാകാത്ത 20 പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയതായും വഴങ്ങാതിരുന്ന ഒരു പെണ്‍കുട്ടിയെ സ്റ്റാഫുകള്‍ ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടുകയും ചെയ്തതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കുഴിച്ചുമൂടിയ പെണ്‍കുട്ടിയുടെ മൃതദേഹത്തിന് വേണ്ടി തെരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മൊത്തം നാല്‍പ്പതോളം പേരുള്ള ഷെല്‍ട്ടര്‍ഹോമിലെ 21 പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. ഷെല്‍ട്ടര്‍ ഹോമില്‍ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ ഓഡിറ്റിംഗിലൂടെയാണ് വിവരം പുറത്തു വന്നത്. പിന്നീട് ഇവര്‍ സമര്‍പ്പിച്ച സര്‍വേയുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ബീഹാര്‍ സാമൂഹ്യ ക്ഷേമ വകുപ്പാണ് കേസെടുത്തിരിക്കുന്നത്.

കൂട്ടബലാത്സംഗം പുറത്തുവന്നു വന്‍ വിവാദം ഉയര്‍ന്നതോടെ ഇവിടെ കഴിഞ്ഞിരുന്ന 44 പെണ്‍കുട്ടികളില്‍ 14 പേരെ മധുബാനിയിലേക്കും 14 പേരെ മൊകാമയിലേക്കും 16 പേരെ പാറ്റ്‌നയിലേക്കും മാറ്റിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തണമെന്ന് സര്‍ക്കാര്‍ എല്ലാ ജില്ലാ മജിസ്‌ട്രേറ്റ് മാരോടും പറഞ്ഞു.

സംഭവം ബീഹാറിലെ നിതീഷ് സര്‍ക്കാരിനെ വലിയ വിവാദത്തില്‍ ചാടിച്ചിരിക്കുകയാണ്. പ്രതിപക്ഷനേതാവ് തേജേശ്വരി യാദവ് സംസ്ഥാന സര്‍ക്കാരിന്റെ കഴിവ് കേടിനെതിരേ ആഞ്ചടിച്ചു. മുസാഫര്‍പൂറിലെ സര്‍ക്കാര്‍ അനാഥാലയത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ഇവര്‍ ആരോപിച്ചു. നേരത്തേ മാര്‍ച്ചില്‍ ഈ കേസില്‍ ജില്ലാ ഭരണകേന്ദ്രത്തിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു.

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 40 പെണ്‍കുട്ടികളെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വര്‍ഷങ്ങളായി ഉപയോഗിക്കുകയായിരുന്നെന്നു മാര്‍ച്ചില്‍ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പലരെയും ഗര്‍ഭഛിദ്രത്തിനു വിധേയമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ വേണ്ടി ആ വിഷയം മൂടിപ്പൊതിഞ്ഞെന്നാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW