Sunday, February 17, 2019 Last Updated 21 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 07.58 AM

പ്രണയിച്ചു ഗര്‍ഭിണിയാക്കി വിവാഹം കഴിക്കാതെ വഞ്ചിച്ചു, ഗര്‍ഭം അലസിപ്പിച്ചു ; യുവതി ബലാത്സംഗത്തിന് പരാതി നല്‍കാനെത്തിയത് ആറുമാസമെത്തിയ ഭ്രൂണം ബാഗിലാക്കി...!!

uploads/news/2018/07/235494/up-women.jpg

ലക്‌നൗ: പ്രണയം നടിച്ച് ശാരീരികമായി ദുരുപയോഗം ചെയ്യുകയും അതിന് ശേഷം വിവാഹം കഴിക്കാതെ ഒഴിവാക്കുകയും ഗര്‍ഭം അലസിപ്പിക്കാന്‍ നോക്കുകയും ചെയ്ത യുവാവിനെതിരേ യുവതി നല്‍കിയത് ഞെട്ടിക്കുന്ന പണി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും പുതിയ ബലാത്സംഗക്കേസില്‍ ബലാത്സംഗ ഇരയായ യുവതി ഞായറാഴ് ഉത്തര്‍പ്രദേശ് പോലീസിന് പരാതി നല്‍കാന്‍ എത്തിയത് ആറുമാസം വളര്‍ന്ന ഭ്രൂണവുമായി.

യു പി അംറോഹയില്‍ നടന്ന സംഭവത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ഭ്രൂണം ബാഗിലാക്കിയായിരുന്നു സ്‌റ്റേഷനില്‍ എത്തിയത്. ആറുമാസം മുമ്പ് ബലാത്സംഗം ചെയ്യപ്പെടുകയും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നിര്‍ബ്ബന്ധിച്ച് ഗര്‍ഭനിരോധന ഗുളിക കഴിപ്പിക്കുകയും ചെയ്തതായിട്ടാണ് യുവതി പറയുന്നത്്. ബലാത്സംഗത്തിന് ഇരയാക്കിയ യുവാവ് പ്രണയിച്ച് ശാരീരികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഗര്‍ഭിണിയായതോടെ യുവാവ് വിവാഹം കഴിക്കാതെ മുങ്ങുകയും ഗര്‍ഭം അലസിപ്പിക്കാനുള്ള നടപടികള്‍ ചെയ്യുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതിക്കെതിരേ ബലാത്സംഗം നിര്‍ബ്ബന്ധിത ഗര്‍ഭഛിദ്രം എന്നിവ വരുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

മണിക്കൂറില്‍ നാലു ബലാത്സംഗക്കേസ് എന്ന നിലയില്‍ 2007 നും 2016 നും ഇടയില്‍ ഇന്ത്യയിലെ ബലാത്സംഗം 83 ശതമാനമായി ഞെട്ടിക്കുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതരഹിതമായ രാജ്യം ഇന്ത്യയാണെന്നാണ് അടുത്തിടെ പുറത്തു വന്ന ഒരു അഭിപ്രായ വോട്ടെടുപ്പില്‍ പുറത്തു വന്ന വിവരം. സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക ചൂഷണവും അടിമപ്പണിയും വ്യാപകമാണെന്നാണ് ഇന്ത്യയെക്കുറിച്ചുള്ള വിവരം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW