Friday, April 19, 2019 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.57 AM

ആള്‍ക്കൂട്ടക്കൊലയുടെ തത്വശാസ്‌ത്രവും സുപ്രീം കോടതി വിധിയും

uploads/news/2018/07/235491/bft1.jpg

ആള്‍ക്കൂട്ടത്തെ വികാരം കൊള്ളിച്ച്‌ അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും തള്ളിവിടുന്നതു പുതിയ സംഭവമല്ല. 19-ാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലെ ഹിറ്റ്‌ലറും, ഇറ്റലിയിലെ മുസോളിനിയും തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി ആള്‍ക്കൂട്ടങ്ങളെ വംശീയമായും രാഷ്‌ട്രീയവുമായി ഇളക്കിവിട്ടത്‌ ലോകചരിത്രം...
ഫാസിസത്തിന്റെ അരങ്ങേറ്റത്തിന്റെ ഭാഗമായാണ്‌ ഈ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവിടെ നടന്നത്‌. ഈ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ മാത്രമല്ല, മറ്റു പല രാജ്യങ്ങളിലും ഇത്തരം സംഭവങ്ങള്‍ പതിവായിരിക്കുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ വിധിന്യായം ഐതിഹാസികമാണെന്നു പറയണം.
പശുസംരക്ഷണത്തിന്റെ പേരിലടക്കം രാജ്യത്തു ഗണ്യമായി വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട അക്രമങ്ങളും, കൊലപാതകങ്ങളും തടയാന്‍ അടിയന്തിര നിയമനിര്‍മാണം വേണമെന്നാണ്‌ പാര്‍ലമെന്റിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌. പ്രമുഖ മാധ്യമപ്രവര്‍ത്തകനും, മഹാത്മാഗാന്ധിയുടെ ചെറുമകനുമായ തുഷാര്‍ ഗാന്ധി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തഹ്‌സീന്‍ പൂനാവാല എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ] പരമോന്നത കോടതിയുടെ സുപ്രധാന ഉത്തരവ്‌.
കുറ്റക്കാര്‍ക്കു കടുത്ത ശിക്ഷ നടപ്പാക്കണം. ആള്‍ക്കൂട്ട അക്രമങ്ങള്‍ ഉരുക്കുമുഷ്‌ടി ഉപയോഗിച്ചു തടയണം. അതിനു വേണ്ട നടപടികള്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം എന്നിങ്ങനെപോകുന്നു ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, ജഡ്‌ജിമാരായ എ.എം. ഹാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്‌ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നു വ്യക്‌തമാക്കിയാണു ഗോസംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്കെതിരേ സുപ്രീം കോടതി കടുത്ത നിലപാടു കൈക്കൊണ്ടതും. ഇതേ കേസില്‍ മുമ്പ്‌ ഒന്നിലധികം തവണ കോടതി ശക്‌തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കിരുന്നുതാനും.
തങ്ങള്‍ക്കു നിയമം കൈയിലെടുക്കാനുള്ള സവിശേഷ അധികാരമുണ്ടെന്ന്‌ ഏതെങ്കിലും വ്യക്‌തികള്‍ക്കോ സംഘത്തിനോ തോന്നുന്ന സാഹചര്യം ഉണ്ടായിക്കൂടാ. നിയമപ്രകാരമുള്ള അവകാശത്തിനായി പൊരുതാന്‍ ഒരാള്‍ക്ക്‌ അവകാശമുള്ളതുപോലെ കുറ്റക്കാരനെന്നു തെളിയുംവരെ നിഷ്‌കളങ്കനായി കാണപ്പെടാന്‍ മറ്റൊരാള്‍ക്കും അവകാശമുണ്ട്‌. വിചാരണ നടക്കേണ്ടതു കോടതിയിലാണ്‌, തെരുവിലല്ലെന്നും ചരിത്രവിധിയില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പശുമാംസം തിന്നുന്നു, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു, ദുര്‍മന്ത്രവാദം നടക്കുന്നു, പൊതുകിണര്‍ ഉപയോഗിക്കുന്നു, മാന്യമായി വസ്‌ത്രം ധരിക്കുന്നില്ല, ജാതിമാറി വിവാഹം കഴിയ്‌ക്കുന്നു, ആണും പെണ്ണും ഒരുമിച്ചു നടക്കുന്നു തുടങ്ങിയ ആരോപണം നടത്തി സദാചാര സംരക്ഷകരും ഗോസംരക്ഷകരും സംസ്‌കാരസംരക്ഷകരുമായി അവകാശപ്പെടുന്ന ഗുണ്ടകളും ആള്‍ക്കൂട്ടത്തിന്റെ ഭ്രാന്തനീതി നടപ്പിലാക്കിയ എത്രയോ സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ രാജ്യത്തുണ്ടായി?
ആള്‍ക്കൂട്ട ഭീകരതയുടേയും സദാചാര ഗുണ്ടായിസത്തിെന്റേയും ഇരകള്‍ മിക്കപ്പോഴും സ്‌ത്രീകളും ദളിതരും മതന്യൂനപക്ഷങ്ങളും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെയാണ്‌. മുഖ്യധാരാ സമൂഹമോ, ഭൂരിപക്ഷ ശക്‌തിയോ അന്യമായി കണക്കാക്കുന്ന ഏതു ന്യൂനപക്ഷാംഗവും ജാതി-മത-ലിംഗഭേദമന്യേ ആള്‍ക്കൂട്ട ഭീകരതയ്‌ക്ക്‌ ഇരയാകാം എന്ന ആപല്‍ക്കരമായ സാഹചര്യത്തിലാണ്‌ ഇന്നത്തെ ഇന്ത്യ. കോഴി മോഷ്‌ടിച്ചെന്ന വൃഥാരോപണം നടത്തി ഒരു ബംഗാളി തൊഴിലാളിയെ പ്രബുദ്ധ മലയാളി തല്ലിക്കൊന്നതു മൂന്നാലു ദിവസങ്ങള്‍ക്കു മുമ്പാണ്‌.
നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിനു ശേഷം രാജ്യമാസകലം നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായി സുപ്രീം കോടതി ശക്‌തമായ നിലപാടെടുത്ത ജൂലൈ 17-നു തന്നെയാണ്‌ വന്ധ്യവയോധികനായ അഭിനിവേശിനെതിരേ ഝാര്‍ഖണ്ഡില്‍ പൈശാചികമായ ആക്രമണം അരങ്ങേറിയത്‌.
ആള്‍ക്കൂട്ട അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രം പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന്‌ സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം യഥാര്‍ഥത്തില്‍ മോഡി സര്‍ക്കാരിനുള്ള തിരിച്ചടിയാണ്‌. ആള്‍ക്കൂട്ട അതിക്രമങ്ങളെ തടയുന്ന കാര്യത്തില്‍ സംഘപരിവാറിന്‌ ഒരു ആത്മാര്‍ഥതയും ഇല്ലെന്നു തെളിയിക്കുന്നതാണു സ്വാമി അഗ്നിവേശിനെതിരായത്‌ അടക്കമുള്ള പൈശാചിക അതിക്രമങ്ങള്‍.
ലോകത്തിലെ മറ്റു പല രാജ്യങ്ങളിലേയുമെന്നപോലെ ഇന്ത്യന്‍ ക്രിമിനല്‍ ജ്യൂറിസ്‌പുഡന്‍സിന്റെ (ക്രിമനല്‍ ശിക്ഷാനിയമവും സി.ആര്‍.പി.സിയും) അടിത്തറ 100 കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌ എന്നതു തന്നെയാണ്‌. സംശയത്തിന്റെയും, വ്യക്‌തിവിരോധത്തിന്റെയും ജാതി-രാഷ്‌ട്രീയ നിലപാടിന്റെയും അടിസ്‌ഥാനത്തില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ നേരിടാന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ലെങ്കില്‍ ന്ധാജ്യം തന്നെ അക്രമികളുടെ പിടിയിലാകും. സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതുപോലെ അതിശക്‌തമായ ഒരു നിയമത്തില്‍ കൂടിയേ ഇതിനു കടിഞ്ഞാണിടാന്‍ പറ്റൂ. രാജ്യത്തിന്റെ ചരിത്രം ശക്‌തമായ ജലപ്രവാഹം പോലെ മുന്നോട്ടാണു കുതിക്കുന്നത്‌. ആ കുതിപ്പിനെ മണ്‍ചിറ കെട്ടി ചെറുത്തുനിര്‍ത്താന്‍ ഒരു ശക്‌തിക്കുമാകില്ല.

അഡ്വ. ജി. സുഗുണന്‍

(ലേഖകന്‍ സി.എം.പി കേന്ദ്രസെക്രട്ടേറിയറ്റ്‌ അംഗമാണ്‌.

ഫോണ്‍: 9847132428 Email: avdgsugunangmail.com)

Ads by Google
Monday 23 Jul 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW