Wednesday, July 24, 2019 Last Updated 54 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.53 AM

ശ്രേഷ്‌ഠ ബാവാ ആത്മീയ നല്‍വരമുള്ള ആചാര്യന്‍: മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

uploads/news/2018/07/235489/re3.jpg

കോലഞ്ചേരി: ആത്മീയനല്‍വരം പ്രാപിച്ച്‌ പ്രതിസന്ധികളെ അതിജീവിക്കുന്ന ആചാര്യനാണു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെന്നു മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. പുത്തന്‍കുരിശ്‌ പാത്രിയാര്‍ക്കാ സെന്ററില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ നവതിയാഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധിയിലൂടെയും പ്രയാസങ്ങളിലൂടെയും മധ്യത്തില്‍ സഭക്ക്‌ ആത്മധൈര്യം പകര്‍ന്ന്‌ നല്‍കുന്നതിനാണു ദൈവം ബാവാ തിരുമേനിയെ നല്‍കിയിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. മലങ്കര സഭയുടെ പ്രയാസങ്ങളുടെ ഘട്ടത്തിലും അന്ത്യോഖ്യാ സിംഹാസനത്തില്‍നിന്നു മാര്‍ത്തോമ്മാ സുറിയാനി സഭക്ക്‌ ലഭിച്ച പൈതൃകത്തെയും അദ്ദേഹം സ്‌മരിച്ചു. സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ശ്രേഷ്‌ഠ ബാവായുടെ നവതിയോടനുബന്ധിച്ച്‌ മംഗളം പുറത്തിറക്കിയ പ്രത്യേക പതിപ്പ്‌ "ശ്രേഷ്‌ഠനായ ശില്‍പ്പി" ഡോ. ഏബ്രാഹാം മോര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, ഡോ. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്തക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു. മലങ്കര സഭക്ക്‌ അഭിമാനമായ വ്യക്‌തിത്വത്തിനുടമയാണ്‌ ശ്രേഷ്‌ഠ ബാവയെന്ന്‌ ഡി. ബാബു പോള്‍ പറഞ്ഞു. സഭ വലിയ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തില്‍ ബാവായുടെ നേതൃത്വം ഇനിയും സഭക്ക്‌ ആവശ്യമാണെന്ന്‌ മാധ്യമനിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു.
മംഗളം മാനേജിങ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്‌, എം.എല്‍.എമാരായ വി.പി. സജീന്ദ്രന്‍, എല്‍ദോസ്‌ കുന്നപ്പിള്ളി, അനൂപ്‌ ജേക്കബ്‌, മുന്‍ മന്ത്രി ടി.യു. കുരുവിള, സാജു പോള്‍, മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌,മര്‍ക്കോസ്‌ മോര്‍ ക്രിസോസ്‌റ്റമസ്‌, ഡോ. ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, പത്രോസ്‌ മോര്‍ ഒസ്‌താത്തിയോസ്‌, യാക്കോബ്‌ മോര്‍ അന്തോണിയോസ്‌, കുര്യാക്കോസ്‌ മോര്‍ ഈവാനിയോസ്‌, കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌, സഖറിയാസ്‌ മോര്‍ പോളികര്‍പ്പോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, അന്ന കിറ്റക്‌സ്‌ മാനേജിങ്‌ ഡയറക്‌ടര്‍ ബോബി എം. ജേക്കബ്‌, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കേതലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നവതിയോടനുബന്ധിച്ച്‌ ഇന്നലെ രാവിലെ പുത്തന്‍കുരിശ്‌ മാര്‍ അത്തനേഷ്യസ്‌ കത്തീഡ്രലില്‍ ബാവ കുര്‍ബാനയര്‍പ്പിച്ചു.

Ads by Google
Monday 23 Jul 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW