Monday, November 19, 2018 Last Updated 47 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.53 AM

രാമപുരം നാലമ്പലങ്ങളിലേക്ക്‌ തീര്‍ത്ഥാടകപ്രവാഹം

രാമപുരം: കോരിച്ചൊരിയുന്ന മഴയിലും അണമുറിയാത്ത തീര്‍ത്ഥാടക പ്രവാഹത്തില്‍ ഇന്നലെ രാമപുരം നിശ്‌ചലമായി. വെളുപ്പിന്‌ രണ്ട്‌ മുതല്‍ രാമപുരത്തേക്ക്‌ സംസ്‌ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നുള്ള തീര്‍ത്ഥാടക വാഹനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. ആയിരക്കണക്കിന്‌ ഭക്‌തര്‍ തലേദിവസംതന്നെ രാമപുരത്ത്‌ എത്തി തമ്പടിച്ചിരുന്നു. വെളുപ്പിന്‌ നാലിന്‌ നിര്‍മ്മാല്യദര്‍ശനത്തിന്‌ നട തുറന്നപ്പോള്‍തന്നെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഭക്‌തജനങ്ങളുടെ നീണ്ടനിര ഉണ്ടായിരുന്നു. രാമപുരം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി മണിക്കൂറോളം ഭക്‌തര്‍ക്ക്‌ ക്യൂ നില്‍ക്കേണ്ടതായിവന്നു. വെളുപ്പിന്‌ അഞ്ചിന്‌ ഡ്യൂട്ടിക്കെത്തിയ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ വൈകിട്ട്‌ മാത്രമാണ്‌ തിരികെ പോകാനായത്‌. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പുലം ലക്ഷ്‌മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും അന്നദാനവുണ്ടായിരുന്നു. വൈകിട്ട്‌ അഞ്ചിന്‌ ക്ഷേത്രനടകള്‍ തുറന്നപ്പോഴും രാവിലെ എത്തിയ ഭക്‌തജനങ്ങള്‍ ദര്‍ശനത്തിനായി ക്യൂവിലുണ്ടായിരുന്നു. രാമപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജോയി മാത്യു, സബ്‌ ഇന്‍സ്‌പെക്‌ടര്‍ ജെര്‍ളിന്‍ വി. സ്‌കറിയ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘമാണ്‌ ഗതാഗത നിയന്ത്രണത്തിനും, ഭക്‌തജനത്തിരക്കും നിയന്ത്രിക്കുന്നതിന്‌ എത്തിയത്‌. നാലു ക്ഷേത്രങ്ങളിലും പോലീസ്‌ കണ്‍ട്രോള്‍ റൂമുകളും, ആരോഗ്യ വകുപ്പിന്റെ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനവും ഭക്‌തജനങ്ങള്‍ക്ക്‌ തുണയായി. നാലു ക്ഷേത്രങ്ങളിലെയും ഭക്‌തജനങ്ങള്‍ക്ക്‌ ദര്‍ശന സൗകര്യം ഒരുക്കുന്നതിനായി 400-ഓളം വോളണ്ടിയേഴ്‌സും സജീവമായിരുന്നു. ഭക്‌തജനത്തിരക്ക്‌ വരുംദിവസങ്ങളില്‍ വര്‍ധിക്കുമെന്നുള്ളതിനാല്‍ നാലമ്പല ദര്‍ശനത്തിന്‌ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

Ads by Google
Monday 23 Jul 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW