Friday, September 14, 2018 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.21 AM

നവാസ്‌ ഷെരീഫും മകളും 'അപകടകാരികള്‍'ക്കൊപ്പം അഡിയാല ജയിലില്‍ തുടരും

uploads/news/2018/07/235416/in1.jpg

ലാഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവസ്‌ ഷെരീഫിനെയും മകള്‍ മറിയത്തെയും അഡിയാല ജയിലില്‍നിന്നു റസ്‌റ്റ്‌ ഹൗസിലേക്കു മാറ്റാനുള്ള സാധ്യത മങ്ങി. റസ്‌റ്റ്‌ ഹൗസില്‍ ഇവര്‍ക്കുവേണ്ട സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നാണ്‌ അധികൃതരുടെ നിലപാട്‌. പകരം അഡിയാല ജയിലിലുള്ള " അത്യന്തം അപകടകാരികളായ ചില തടവുകാരെ" മറ്റു സ്‌ഥലങ്ങളിലേക്കു മാറ്റാനാണ്‌ ആലോചിക്കുന്നത്‌.
ജൂലൈ 13 നു ലാഹോര്‍ വിമാനത്താവളത്തില്‍വച്ച്‌ അറസ്‌റ്റിലായതിനു പിന്നാലെ നവാസ്‌ ഷെരീഫിനെയും മകളെയും കോടതി റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക്‌ അയച്ചിരുന്നു. ഇതിനുപിന്നാലെ ഇരുവരെയും സിഹാല പോലീസ്‌ ട്രെയിനിങ്‌ കോളജിനുള്ളിലുള്ള റെസ്‌റ്റ്‌ ഹൗസിലേക്ക്‌ അയയ്‌ക്കാന്‍ ഇസ്ലാമാബാദ്‌ ചീഫ്‌ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, അവിടെ മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന്‌ അധികൃതര്‍ വിലയിരുത്തുന്നു.അടുത്തിടെ വനിതാ തടവുകാര്‍ക്കായി നിര്‍മിച്ച പരിശീലനകേന്ദ്രത്തിന്റെ അടുത്തായുള്ള സെല്ലിലാണ്‌ മറിയത്തെ പാര്‍പ്പിച്ചിരിക്കുന്നത്‌. സ്വന്തം വസ്‌ത്രം ഉപയോഗിക്കാനുള്ള അവകാശം നല്‍കിയിട്ടുണ്ടെങ്കിലും സാധാരണ തടവുകാരിയായാണ്‌ അവര്‍ കഴിയുന്നത്‌.

Ads by Google
Monday 23 Jul 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW