Tuesday, November 13, 2018 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.20 AM

സൗദിയിലെ ദുരിതക്കയത്തില്‍ നിന്നും രക്ഷപെട്ട്‌ മലയാളി കുടുംബം ഇന്ന്‌ നാട്ടില്‍ എത്തും

ദമ്മാം :സൗദി അറേബ്യയില്‍ മൂന്ന്‌ വര്‍ഷത്തിലേറെയായി കടക്കെണിയിലും നിയമ കുരുക്കിലും പെട്ട്‌ ദുരിതക്കയത്തിലായ തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി സജീവന്റെ കുടുംബത്തിനു ഒടുവില്‍ മോചനമായി .
സൗദിയിലെ അല്‍ഖോബാര്‍ അക്‌ റബിയയില്‍ ഉണ്ടായിരുന്ന ഇവരുടെ രേഖകളെല്ലാം നഷ്‌ടപ്പെട്ട്‌, ചികിത്സകള്‍ക്ക്‌ പോലും പ്രയാസപ്പെട്ട്‌ മൂന്നു വര്‍ഷത്തിലധികം പ്രയാസത്തിലായിരുന്നു ഇവര്‍ .
.സോഫാനിര്‍മാണ തൊഴിലാളിയായിരുന്ന സജീവന്‍ സ്‌പോണ്‍സറില്‍നിന്നും കട നടത്തിപ്പ്‌ സ്വന്തമാക്കിയതോടെ കടക്കാരനായി. ക്രമേണ സന്തോഷത്ത്‌ത്തോടെ ജീവിച്ചുപോന്ന കുടുംബം പലിശക്കെണിയില്‍ കുടുങ്ങി വന്‍ സാമ്പത്തിക ബാധ്യതയുള്ളെ ആളായി. സ്വന്തം സ്‌ഥാപനം ഷോര്‍ട്ട്‌ സര്‍ക്ക്യൂട്ട്‌ വഴി അഗ്‌നിക്കിരയായതോടെ ഏക വരുമാന മാര്‍ഗം ഇല്ലാതയായി.
കത്തിയമര്‍ന്ന സ്‌ഥാപനം പ്രവാസി സാംസ്‌കാരിക വേദിപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന്‌ തുറന്ന്‌ പ്രവര്‍ത്തനമാരംഭിച്ചു . അവരുടെ
തുടര്‍ സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നെങ്കിലും കടമിടപാടുകാര്‍ ഉള്ളതെല്ലാം പിടിച്ചെടുത്ത്‌ സ്‌ഥാപനം വീണ്ടും സജീവിന്‌ നഷ്‌ടപ്പെടുകയായിരുന്നു.
പാസ്‌പോര്‍ട്ടുപോലും കടമിടപാടുകാര്‍ പിടിച്ചുവെച്ചു. സ്‌പോണ്‍സര്‍ ഇതിനിടയില്‍(ഹുറൂബ്‌ ) ഒളിച്ചോട്ടക്കാരനുമാക്കി. രാജ്യത്തെ നിത്താഖാത്ത്‌ സൗകര്യം ഉപയോഗപ്പെടുത്തി സജീവിനെയും കുടുംബത്തെയും രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ സജീവിനെ പണമിടപാടുകാരും സ്‌പോന്‌സറും നിയമ
നടപടികള്‍ക്ക്‌ വിധേയമാക്കിയത്‌. രക്ഷപ്പെടാന്‍ ഒരു പോംവഴിയും കാണാതെ പലപ്പോഴും ഒരു കൂട്ട ആത്മഹത്യയുടെ ദുരന്ത വക്കിലെത്തിനിന്ന ഇദ്ദേഹത്തെയും കുടുംബത്തെയും സാമൂഹിക പ്രവര്‍ത്തകന്‍ ഷെമീര്‍ വണ്ടുരിന്റെ നേതൃത്വത്തില്‍ പ്രവാസി സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഇടപെട്ട്‌ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അസുഖം പിടിപെട്ട ഭാര്യയുടെ ചികിത്സക്ക്‌ രേഖകളെല്ലാം കാലാവധി കഴിയുകയും നഷ്‌ടമാവുകയും ചെയ്‌തത്‌ ചികിത്സ ലഭ്യമാക്കാന്‍ പ്രയാസം സൃഷ്‌ടിച്ചു. നിയമനടപടികള്‍ ഭയപ്പെട്ട്‌ ആരും സജീവിന്‌ തൊഴില്‍ നല്‍കാത്തതിനാല്‍ ഭക്ഷണത്തിന്‌ പോലും സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായം വേണ്ടി വന്നു. കടക്കാരുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ തടവിലാക്കിയ സജീവിനെ ജാമ്യത്തിലെടുത്ത്‌ കടക്കാരും സ്‌പോന്‌സറുമായി ചര്‍ച്ച നടത്തി. ഷെമീര്‍ വണ്ടൂരും ഷാജി വയനാടും തൊഴില്‍, സിവില്‍ കോടതികളും, പോലിസ്‌ സേ്‌റ്റഷനുകളും കയറിയിറങ്ങി
പ്രവാസി സാംസ്‌കാരിക വേദിക്കൊപ്പം നവോദയ, ഗ്ലോബല്‍ മലയാളി അസോസിയേഷന്‍, സുഹൃത്തുക്കള്‍ തുടങ്ങി
നിരവധി പേരുടെ സാമ്പത്തിക സഹായങ്ങള്‍ സജീവിന്‌ ലഭിച്ചെങ്കിലും അത്‌ പട്ടിണി മാറ്റാനും, വീട്ടുവാടക നല്‍കാനും, ചികിത്സക്കും, കുട്ടികളുടെ
പഠനത്തിനുമൊന്നും മതിയായില്ല.
മൂത്ത മകള്‍ അനാമിക നാലാംക്ല ാസ്‌ അവസാന വര്‍ഷ പരീക്ഷക്ക്‌ ശേഷം ഒരുവര്‍ഷമായി പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു . അനന്‍, കൃഷ്‌ണന്‍ എന്നീ ഇളയ രണ്ടു കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനായതുമില്ല. ഇന്ത്യന്‍ എംബസിയുടെയും സൗദി അതികൃതരുടെയും അനുഭാവപൂര്‍വമായ ഇടപെടല്‍ മൂലം സജീവിന്റെ ഭാര്യ ഹേമയും മൂന്ന്‌ കുട്ടികളും അടങ്ങിയ കുടുംബത്തിന്‌ നാട്ടിലേക്ക്‌ പോകുവാന്‍ വഴി തെളിഞ്ഞു. നവോദയ സാംസ്‌കാരിക വേദി ടിക്കറ്റ്‌ നല്‍കി.കുടുംബം നിറകണ്ണുകളോടെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു നാട്ടിലേക്ക്‌ മടങ്ങി .

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Monday 23 Jul 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW