Friday, September 14, 2018 Last Updated 9 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.20 AM

പാകിസ്‌താനില്‍ സ്‌ഥാനാര്‍ഥി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ദേരാ ഇസ്‌മയില്‍ ഖാന്‍(പാകിസ്‌താന്‍): പാകിസ്‌താനില്‍ പ്രവിശ്യാ തെരഞ്ഞെടുപ്പിലേയ്‌ക്കുള്ള സ്‌ഥാനാര്‍ഥി ചാവേര്‍ ബോംബ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
സുരക്ഷാസൈനികനും ഡ്രൈവറും ഒപ്പം മരിച്ചു. മറ്റുനാലുപേര്‍ക്കു പരുക്കുമുണ്ട്‌. പാക്‌ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്‌രിക്കെ ഇ ഇന്‍സാഫ്‌ (പി.ടി.ഐ.) പാര്‍ട്ടി സ്‌ഥാനാര്‍ഥി ഇക്രമുള്ള ഗന്ധ്‌പുരാണു കൊല്ലപ്പെട്ടത്‌.
വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഷ്‌തൂണ്‍ക്വാവയില്‍ ബുധനാഴ്‌ച തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ്‌ ആക്രമണം. ദേരാ ഇസ്‌മയില്‍ ഖാന്‍ നഗരത്തില്‍ നിന്നുള്ള സ്‌ഥാനാര്‍ഥിയാണ്‌ ഇക്രമുള്ള. പി.ടി.ഐ. നയിക്കുന്ന ഖൈബര്‍ പഷ്‌തൂണ്‍ക്വാവ സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്നു ഇക്രമുള്ള. പ്രവിശ്യ സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന സഹോദരന്‍ ഇസ്‌റാറുള്ള 2013 ല്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ ഇക്രമുള്ളയ്‌ക്കു നേരെ ആക്രമണം നടക്കുന്ന അതേസമയം തന്നെ ഖൈബര്‍ പഷ്‌തൂണ്‍ക്വാവ മുന്‍മുഖ്യമന്ത്രിയും ജമാത്ത്‌ ഉലമ ഇസ്ലാം ഫസല്‍ നേതാവുമായ അക്രം ഖാന്‍ ദുറാനിക്കെതിരേയും ആക്രമണമുണ്ടായി. 10 ദിവസത്തിനിടെ രണ്ടാംതവണയായാണ്‌ അക്രം ഖാന്‍ ദുറാനി വധശ്രമത്തില്‍നിന്നു രക്ഷപ്പെടുന്നത്‌.

Ads by Google
Monday 23 Jul 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW