Friday, December 14, 2018 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 07.25 PM

ദിവസവും 5 പിസ്ത കഴിക്കൂ; പുരുഷന്മാരുടെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കു പരിഹാരം, മസിലുകള്‍ക്ക് കരുത്തുനല്‍കും

eating pistachios men

ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഡ്രൈ നട്സുകള്‍. ഡ്രെ നട്സില്‍ പിസ്ത, ബദാം, വാള്‍നട്സ്, കശുവണ്ടിപ്പരിപ്പ് എന്നിവ വളരെ മികച്ചതാണ്. ആരോഗ്യത്തിനും ചര്‍മ-മുടി സംരക്ഷണത്തിനുമെല്ലാം മികച്ചവയായ ഇത് കാല്‍സ്യം, സിങ്ക്, അയേണ്‍, കോപ്പര്‍, പൊട്ടാസ്യം, വൈറ്റമിന്‍ എ, ബി, കെ, സി, ഇ തുടങ്ങിയ പല പോഷകങ്ങളും അടങ്ങിയ ഒന്നാണ്. കലോറി അങ്ങേയറ്റം കുറഞ്ഞ ഒന്നാണ് പിസ്ത. ബദാമിനേക്കാളും കശുവണ്ടിപ്പരിപ്പിനേക്കാളും കുറഞ്ഞ കലോറിയാണ് ഇതില്‍ എന്നതാണ് വാസ്തവം. ദിവസവും പിസ്ത ശീലമാക്കുന്നത് പല ആരോഗ്യ പരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. പ്രത്യേകിച്ചു പുരുഷന്മാര്‍ക്ക്. ദിവസവും 4-5 പിസ്ത പുരുഷനില്‍ പല മാറ്റങ്ങളും വരുത്തും. തികച്ചും ആരോഗ്യപരമായ മാറ്റങ്ങളാണ് ഇവ.

ഉദ്ധാരണ പ്രശ്നങ്ങള്‍ - പിസ്ത പുരുഷന്റെ ഉദ്ധാരണ പ്രശ്നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിലെ പ്രോട്ടീനുകളും ആന്റിഓക്സിഡന്റുകളുമെല്ലാമാണ് ഈ ഗുണം നല്‍കുന്നത്. കിടക്കയിലെ കരുത്തിന് പുരുഷന്മാര്‍ക്ക് ഈ മാര്‍ഗം പരീക്ഷിയ്ക്കാം. ഇതു രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും പുരുഷ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം സഹായിക്കും.

eating pistachios men

പുരുഷന്മാര്‍ക്ക് മസിലുകള്‍ക്ക് - പുരുഷന്മാര്‍ക്ക് മസിലുകള്‍ക്ക് അത്യാവശ്യമായ ഒന്നാണ് പിസ്ത. ഇതിലെ പ്രോട്ടീനുകളാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും പിസ്ത കഴിയ്ക്കുന്നത മസിലുകള്‍ക്ക് കരുത്തും നല്‍കും. ഇതില്‍ കാല്‍സ്യം, അയേണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ പലതരം വൈറ്റമിനുകളും ഇതിലുണ്ട്. ഇതിനു പുറമേ ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ മറ്റു ചില ഘടകങ്ങളും ഇതിലുണ്ട്.

കണ്ണിന്റെ ആരോഗ്യത്തിനും - കണ്ണിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് പിസ്ത. ഇതിലെ ലൂട്ടിന്‍, സിയാക്സാന്തിന്‍ എന്നീ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. .സ്വതന്ത്ര റാഡിക്കലുകള്‍ കോശങ്ങളെ ആക്രമിക്കുകയും നാശം ഉണ്ടാക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് പ്രായമേറുമ്പോള്‍ കാഴ്ച പ്രശ്നങ്ങളുണ്ടാകുന്നത്. പ്രായമേറുമ്പോള്‍ കാഴ്ച പ്രശ്നങ്ങളുണ്ടാകുന്നത്. പാലും പിസ്തയും കലര്‍ന്ന മിശ്രിതം ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. പ്രായമേറുമ്പോള്‍ കണ്ണിന്റെ ആരോഗ്യം പോകാതെ നില നിര്‍ത്താന്‍ ഇത് ഏറെ ഉത്തമമാണ്.

ശരീരത്തിന് പ്രതിരോധ ശേഷി - ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന അനേകം ഘടകങ്ങള്‍ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. പിസ്തയിലെ വൈറ്റമിന്‍ ബി ആണ് ഈ ഗുണം നല്‍കുന്നത്. കോള്‍ഡ്, അലര്‍ജി, ഫ്ളൂ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഇതു സഹായിക്കും.

കൊളസ്ട്രോള്‍ - പുരുഷന്മാര്‍ക്ക് കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ നിയന്ത്രിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഉത്തമമാണ് പിസ്ത. ഇതിലെ എല്‍ ആര്‍ഗിനൈന്‍, വൈററമിന്‍ ഇ എന്നിവയാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഇതെല്ലാം ധമനികളില്‍ രക്തം കട്ട പിടിയ്ക്കാതെ സഹായിക്കുന്ന വഴികളാണ്. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ഹൃദയ പ്രശ്നങ്ങള്‍ കൂടുതല്‍. സ്ത്രീകള്‍ക്ക് ഈസ്ട്രജന്‍ ഹോര്‍മോണ്‍ മെനോപോസ് വരെ ഹൃദയത്തിനു സംരക്ഷണം നല്‍കും.

പ്രമേഹം - പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ് പിസ്ത. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹത്തിന്. പിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന് സഹായിക്കും. ഇത് മൂലം ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താന്‍ കഴിയും.

ഹീമോഗ്ലോബിന്‍ - ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനും പിസ്ത നല്ലതാണ്. ഇത് രക്തത്തിലെ ഓക്സിജന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഓക്സിജന്‍ ധാരാളം ലഭിയ്ക്കുന്നത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം ഉത്തമവുമാണ്.

പോളിന്യൂട്രിയന്റുകള്‍ - ധാരാളം പോളിന്യൂട്രിയന്റുകള്‍ അടങ്ങിയ ഒന്നാണ് പിസ്ത. ഇത് കോശനാശം തടയാന്‍ ഏറെ നല്ലതാണ്. ഇത് ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ശരീരത്തിന്റെ നിറത്തിന് മങ്ങലേക്കാതിരിക്കാന്‍ പിസ്തയിലടങ്ങിയിട്ടുള്ള അവശ്യ ഫാറ്റി ആസിഡുകള്‍ സഹായിക്കും.ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ പിസ്തയിലെ വൈറ്റമിന്‍ ഇ ഏറെ നല്ലതാണ്.

നാഡികളുടെ ആരോഗ്യത്തിന് - നാഡികളുടെ ആരോഗ്യത്തിന് പിസ്തയും പാലും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. പിസ്തയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി6 നാഡീവ്യൂഹത്തിന് വളരെ നല്ലതാണ്. നാഡീവ്യൂഹത്തിലെ സന്ദേശ തന്‍മാത്രകള്‍ അമൈന്‍സ് ആണ്. ഇവ വികസിക്കുന്നതിന് ശരീരത്തിലെ വിറ്റാമിന്‍ ബി6ന്റെ സാന്നിദ്ധ്യത്തെ ആശ്രയിച്ചുള്ള അമിനോ ആസിഡ് ആവശ്യമാണ്. ഈ വിറ്റാമിന്‍ നാഡി ഫൈബറുകള്‍ക്ക് ചുറ്റും മൈലിന്‍ എന്ന ആവരണം ഉണ്ടാക്കും. അതിന് ശേഷമാണ് ഒരു നാഡി ഫൈബറില്‍ നിന്നും മറ്റൊന്നിലേക്ക് സന്ദേശം കടന്നു പോകുന്നത്. നാഡി പ്രേരണകളുടെ ശരിയായ സംപ്രേഷണത്തിന് സഹായിക്കുന്ന നിരവധി അമിനോ ആസിഡുകള്‍ നിര്‍മ്മിക്കാന്‍ വിറ്റാമിന്‍ ബി6 സഹായിക്കും. പ്രായാധിക്യം കാരണമുണ്ടാകുന്ന അല്‍ഷീമേഴ്സ് പോലുളള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW